കെജിഎഫ് 2 അത്ഭുതപ്പെടുത്തി, പുതിയൊരു നിലവാരം കൊണ്ടുവരാന്‍ സാധിച്ചു; പ്രിവ്യു ഷോ കണ്ട് പൃഥ്വിരാജ്

കെജിഎഫ് 2 പ്രിവ്യു ഷോ കണ്ട് പൃഥ്വിരാജ്. കെജിഎഫ് 2 തന്നെ അദ്ഭുതപ്പെടുത്തിയെന്നാണ് ചിത്രം കണ്ട ശേഷം പൃഥ്വിരാജിന്റെ പ്രതികരണം. കേരളത്തില്‍ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.

”കെജിഎഫ് 2 എന്നെ അദ്ഭുതപ്പെടുത്തി. കെജിഎഫ് 2വിലൂടെ സിനിമയില്‍ പുതിയൊരു നിലവാരം കൊണ്ടുവരാന്‍ സംവിധായകന്‍ പ്രശാന്ത് നീലിന് സാധിച്ചു” എന്നാണ് ചിത്രം കണ്ട ശേഷം പൃഥ്വിരാജ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇതിന്റെ ഭാഗമായാണ് പൃഥ്വിരാജ് ചിത്രത്തിന്റെ പ്രിവ്യു കാണാന്‍ എത്തിയത്. ഏപ്രില്‍ 14നാണ് കെജിഎഫ് 2 റിലീസിനെത്തുന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഉള്‍പ്പടെയുള്ള ഭാഷകളിലാകും റിലീസ്.

സഞ്ജയ് ദത്ത്, പ്രകാശ് രാജ്, രവീണ ടാന്‍ഡന്‍, ശ്രീനിഥി ഷെട്ടി, മാളവിക അവിനാശ്, ഈശ്വരി റാവു തുടങ്ങി വന്‍ താരനിരയാണ് രണ്ടാം ഭാഗത്തില്‍ അണിനിരക്കുന്നത്. 2018 ഡിസംബര്‍ 21ന് ആയിരുന്നു കെജിഎഫ് ആദ്യ ഭാഗം റിലീസ് ചെയ്തത്.

Read more

ഏറെ പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ്. കോലാറിന്റെ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്.