'സിലിമയില്‍ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകരര്‍'; ഇന്ന് മരുഭൂമിയിലല്ലെന്ന് പൃഥ്വി, നാല്‍വർ സംഘം വീണ്ടുമെത്തും

കഴിഞ്ഞ ലോക്ക്ഡൗണില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായൊരു സ്‌ക്രീന്‍ഷോട്ട് ഉണ്ടായിരുന്നു. മലയാള സിനിമയിലെ നാല് താരങ്ങള്‍ ഒരുമിച്ചുള്ളൊരു വീഡിയോ കോളിന്റെ സ്‌ക്രീന്‍ ഷോട്ട്. പൃഥ്വിരാജും ഇന്ദ്രജിത്തും നരേനും ജയസൂര്യയുമായിരുന്നു അത്. സിനിമയ്ക്ക് അകത്തും പുറത്തുമെല്ലം വളരെ അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന നാല് പേര്‍.ഇപ്പോഴിതാ ആ നാല്‍വര്‍ സംഘം വീണ്ടുമെത്തിയിരിക്കുകയാണ്.

സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചിരിക്കുന്നത് പൃഥ്വിരാജും ജയസൂര്യയുമാണ്. രസകരമായ അടിക്കുറിപ്പോടെയാണ് ഇരുവരും ചിത്രം പങ്കുവച്ചിരിക്കുന്നത്. കൊവിഡ് കാലത്തിന് മുമ്പ് സിലിമയില്‍ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകര പ്രവര്‍ത്തകര്‍ എന്നായിരുന്നു തങ്ങളുടെ വീഡിയോകോളിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചു കൊണ്ട് ജയസൂര്യ കുറിച്ചത്. അതേസേമയം അല്‍പ്പം വൈകാരികമായിരുന്നു പൃഥ്വിയുടെ വാക്കുകള്‍.

Read more

കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്തും ഞങ്ങള്‍ ഇതുപോലെ ഒരു സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചിരുന്നു. വ്യത്യാസം എന്തെന്നാല്‍ ഇക്കുറി കുടുംബത്തോടൊപ്പം സ്വന്തം വീട്ടിലാണ്. കഴിഞ്ഞ തവണ ഉണ്ടായത് പോലെ മരുഭൂമിയുടെ നടുക്ക് അല്ല. രാജ്യം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഭീകരമായ ഒരവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഞങ്ങള്‍ ഇത് എഞ്ചോയ് ചെയ്യുന്നുണ്ടെങ്കിലും അടുത്ത തവണ ഇങ്ങനെ ആവാതിരിക്കട്ടെ. എല്ലാവരും സുരക്ഷിതരായിരിക്കുക എന്നായിരുന്നു പൃഥ്വിയുടെ വാക്കുകള്‍.