അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പിന്നിട്ട മല്ലികാ സുകുമാരനെ അനുസ്മരിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ മകനും നടനുമായ പൃഥ്വിരാജ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. അച്ഛന്‍ സുകുമാരന്‍ മരിച്ച സമയത്തെ ഓര്‍മ്മയാണ് പൃഥ്വിരാജ് വേദിയില്‍ പങ്കുവച്ചത്. അമ്മയുടെ ധൈര്യത്തെ കുറിച്ചാണ്
”അച്ഛന്‍ മരിച്ച് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു. അമ്മ കാറിലാണ് ഞാനും ചേട്ടനും അച്ഛനെ കൊണ്ടുവരുന്ന ആംബുലന്‍സിലായിരുന്നു. ഇനി അമ്മ എന്ത് ചെയ്യും എന്നതായിരുന്നു എന്റെ ചിന്ത. ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന ഞാനും എന്റെ ചേട്ടനും” എന്നാണ് പൃഥ്വി പറഞ്ഞത്.
അമ്മയ്ക്കൊപ്പം അഭിനയിക്കുക, അമ്മ അഭിനയിച്ച സിനിമ സംവിധാനം ചെയ്യുക, നിര്‍മിക്കുക എന്നിങ്ങനെ അപൂര്‍വതയുടെ ഭാഗമാകാന്‍ തനിക്ക് കഴിഞ്ഞതായും പൃഥ്വിരാജ് പറഞ്ഞു. അമ്മയാണ് തങ്ങളുടെ കുടുംബത്തിലെ ഏറ്റവും മികച്ച അഭിനേതാവ് എന്നാണ് ഇന്ദ്രജിത്ത് പറഞ്ഞത്.
”അച്ഛന്‍ വിട്ടുപോയ ശേഷം മനോധൈര്യത്തോടെ ഞങ്ങളെ ചേര്‍ത്തുപിടിച്ച അമ്മ ഇപ്പോഴും തങ്ങളുടെ വളര്‍ച്ചയ്ക്ക് പിന്നിലുണ്ട്. ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും മികച്ച അഭിനേതാവ് അമ്മയാണ്. മലയാള സിനിമയില്‍ മികച്ച വേഷങ്ങള്‍ വരാനിക്കുന്നതേയുള്ളൂ” എന്ന് ഇന്ദ്രജിത്ത് വ്യക്തമാക്കി.
Read more
അതേസമയം, അപ്പോളോ ഡിമോറോയില്‍ വച്ചാണ് മല്ലികാവസന്തം എന്ന പരിപാടി നടന്നത്. വ്യവസായ മന്ത്രി പി രാജീവ് ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഉത്തരായനം, സ്വയംവരം എന്നിങ്ങനെ മലയാള സിനിമയുടെ ദിശയെ നിയന്ത്രിച്ച രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ച വ്യക്തിയെന്ന നിലയില്‍ നടിയെ ഒരിക്കലും മറക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു.