ഡേറ്റ് തരാം പക്ഷേ താമസിച്ചേ വരൂ, ഇഷ്ടമുണ്ടെങ്കില്‍ തന്നെ വെച്ചാല്‍ മതിയെന്ന് മധു പറയും; വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ്

പിഎന്‍ സുന്ദരം സംവിധാനം ചെയ്ത ചിത്രം അപരാധി 1975 ലാണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ നടന്‍ മധുവും വേഷമിട്ടിരുന്നു. ഇപ്പോഴിതാ അന്ന് സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്ന കല്ലിയൂര്‍ ശശി നടന്‍ മധുവിന്റെ സ്വഭാവ സവിശേഷതകളെ കുറിച്ച് ആരാധകരുമായി പങ്കുവെയ്ക്കുകയാണ്. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിലൂടെയാണ് നിര്‍മാതാവ് കൂടിയായ ശശി സിനിമാ വിശേഷങ്ങള്‍ പറയുന്നത്.

ഹോട്ടലിലാണ് നടീനടന്മാര്‍ താമസമെങ്കില്‍ എല്ലാവരെയും റിസപ്ഷനില്‍ നിന്ന് ഒരുമിച്ച് വിളിച്ച് നമ്മള്‍ തിരക്ക് കൂട്ടും. വണ്ടി റെഡിയാണ്, വേഗം വരാന്‍ പറയും. മധു സാറിന്റെ ഒക്കെ അടുത്ത് അത്രയങ്ങ് പറയാന്‍ പറ്റില്ല. ലേശം റൂഡ് ആണ്. പ്രേംനസീറിനോട് പിന്നെ അങ്ങനെ പറയേണ്ട ആവശ്യം പോലുമില്ല. ഏഴ് മണിക്കാണ് ഷൂട്ടെങ്കില്‍ ആറരയ്ക്ക് മുമ്പേ അദ്ദേഹം റെഡിയായിരിക്കും. വണ്ടി റെഡിയാണെന്ന് അറിയിച്ചാല്‍ മാത്രം മതിയാകും. മധു സാര്‍ ലേറ്റ് ആവും. അതോണ്ട് രാവിലെ തന്നെ പുള്ളിയുടെ സീനൊന്നും പ്ലാന്‍ ചെയ്യില്ല.

Read more

എന്നെ വേണമെങ്കില്‍ വിളിച്ചാല്‍ മതി എന്ന ഘട്ടം എത്തിയപ്പോള്‍ അദ്ദേഹം ഒരു കണ്ടീഷന്‍ വെച്ചിരുന്നു. സിനിമ ബുക്ക് ചെയ്യാന്‍ വരുന്നവരോട് ഡേറ്റ് താരം. പക്ഷേ ഞാന്‍ പതിനൊന്ന് മണിക്കോ പന്ത്രണ്ടിനോ മാത്രമേ ലൊക്കേഷനില്‍ എത്തുകയുള്ളു. അതിന് മുമ്പേ എന്നെ വേണമെന്ന് ഉണ്ടെങ്കില്‍ വേറെ ആളെ വെച്ചോ. ആ ഒരു രീതിയിലെ പ്ലാന്‍ ചെയ്യാവു. ഇഷ്ടമുണ്ടെങ്കില്‍ എന്നെ വെച്ചാല്‍ മതിയെന്ന് പറഞ്ഞിരുന്നു. മറ്റ് ആര്‍ട്ടിസ്റ്റുകള്‍ക്ക് വേഗം പോവണ്ട അത്യാവശ്യ സാഹചര്യങ്ങളെ കുറിച്ച് തലേദിവസം പറഞ്ഞാല്‍ പുള്ളി എങ്ങനെ എങ്കിലും രാവിലെ എത്തും. ശശി പറഞ്ഞു.