കമ്മിഷണർ സിനിമയുടെ ഷൂട്ടിംഗ് സമയത്തുണ്ടായ വിഷമിപ്പിക്കുന്ന അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ രാജൻ പൂജപ്പുര. മാസ്റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. തിരുവനന്തപുരം കോഴിക്കോട് എന്നി സ്ഥലങ്ങളിലായിരുന്നു കമ്മിഷണറിന്റെ ഷൂട്ടിങ്ങ് നടന്നത്.
കോഴിക്കോട് വെച്ച് ഇൻട്രോ ഷൂട്ടിങ്ങ് കഴിഞ്ഞ് ഗോഡൗൺ ഷൂട്ടിങ്ങിനായി സെറ്റ് അറേഞ്ച് ചെയ്യനായി താൻ പോയപ്പോൾ അഭിനേതാക്കൾ ഫ്രഷാകാനായി റൂമിലേയ്ക്ക് പോയി. പെട്ടന്ന് ചിത്രത്തിന്റെ നിർമ്മാതാവായ മണി വന്ന് തനോട് അവർ എന്തിയെ എന്ന് ചോദിച്ചു. അവർ റൂമിലേയ്ക്ക് പോയന്ന് പറഞ്ഞപ്പോൾ താൻ എന്തിനാണ് അവരെ പറഞ്ഞ് വിട്ടതെന്നും പറ്റില്ലെങ്കിൽ ജോലി നിർത്തി പോകാനുമാണ് അദ്ദേഹം തന്നോട് പറഞ്ഞത്.
താൻ ഇതിനെപ്പറ്റി ചിത്രത്തിന്റെ സംവിധായകനായ ഷാജി കെെലാസിനോട് പറഞ്ഞപ്പോൾ അദ്ദേഹം തന്നോട് തനിക്ക് ഇഷ്ടമുള്ളപോലെ ചെയ്യാനാണ് പറഞ്ഞത്. താൻ അവിടുന്ന് റൂമിലേയ്ക്ക് തിരിച്ച് പോന്നുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് അദ്ദേഹം വന്ന് ക്ഷമ പറഞ്ഞതിന് ശേഷമാണ് താൻ തിരിച്ച് ലൊക്കേഷനിൽ ചെന്നത്.
Read more
അതുപോലെ ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് തീർന്നപ്പോൾ തനിക്ക് പറഞ്ഞതിലും കുറവ് പ്രതിഫലമാണ് തന്നത്. അന്ന് ആ വാശിക്ക് താൻ അവിടുന്ന് ജനർദ്ദൻ അഭിനയിച്ച കമ്മീഷണർ എന്ന ചിത്രത്തിൻ്റെ കാസറ്റ് അവിടുന്ന് എടുത്തോണ്ട് പോന്നുവെന്നും അവസാനം ഷാജി കെെലാസ് പറഞ്ഞതിന് ശേഷമാണ് കാസറ്റ് താൻ തിരിച്ച് കൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.