ഇത് തെരഞ്ഞെടുപ്പ് സമയമാണ്, ശ്വാസം വിടാന്‍ പോലും പേടിയാണ്: രജനികാന്ത്

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തനിക്ക് മാധ്യമങ്ങളോടും പൊതുവേദികളിലും സംസാരിക്കാൻ ഭയമാണെന്ന് വെളിപ്പെടുത്തി തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്ത്. ചെന്നൈയിൽ ആശുപത്രി ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് രജനികാന്ത് പ്രതികരിച്ചത്.

“മുന്‍പ് എവിടെയാണ് കാവേരി ആശുപത്രി എന്ന് ചോദിച്ചാല്‍ കമല്‍ഹാസന്റെ വീടിന് അടുത്താണ് എന്നാണ് ആളുകള്‍ പറയുക, ഇപ്പോള്‍ കമല്‍ഹാസന്റെ വീട് എവിടെയാണ് എന്ന് ചോദിച്ചാല്‍ കാവേരി ആശുപത്രിക്ക് അടുത്താണെന്ന് പറയും.

മാധ്യമങ്ങളും ആങ്ങനെ തന്നെയാണ്. ഇതൊക്കെ വെറുതെ പറയുന്നതാണ്. രജനീകാന്ത് കമല്‍ ഹാസനുമായി പ്രശ്നത്തിലാണെന്ന് എഴുതരുത്. ഇവിടെ വന്ന് സംസാരിക്കാന്‍ എനിക്ക് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ രണ്ട് വാക്ക് പറയാന്‍ പറഞ്ഞതുകൊണ്ടാണ്.

Read more

ഇവിടെ ഒരുപാട് മാധ്യമങ്ങളുണ്ടാകുമോ എന്ന് ഞാന്‍ ചോദിച്ചിരുന്നു. അവര്‍ പറഞ്ഞത് കുറച്ചു പേര്‍ ഉണ്ടാകും എന്നാണ്. ഈ കാമറകളിലേക്ക് നോക്കുമ്പോള്‍ എനിക്ക് പേടിയാവുന്നു. ഇത് തെരഞ്ഞെടുപ്പ് സമയം കൂടിയാണ്. ശ്വാസം വിടാന്‍ പോലും പേടിയാണ്.” എന്നാണ് രജനികാന്ത് പറഞ്ഞത്.