'നീയെന്നെ കരയിപ്പിച്ച് കളഞ്ഞല്ലോടീ' എന്ന് ആസി അന്ന് എന്നോട് പറഞ്ഞു: രജിഷ

ജീവിതത്തില്‍ ആദ്യമായി ആസിഫ് അലി തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി രജിഷ വിജയന്‍. അനുരാഗ കരിക്കിന്‍വെള്ളം എന്ന സിനിമയിലെ അനുഭവമാണ് രജിഷ ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്.

തന്റെ കരിയറില്‍ ഇതുവരെ ഉണ്ടായ ഏറ്റവും ഹാപ്പി മൊമന്റുകളില്‍ ഒന്നാണ് അനുരാഗ കരിക്കിന്‍ വെള്ളത്തിലെ ബ്രേക്കപ്പ് സീനിന്റെ ഷൂട്ട്. എലിസബത്തിന്റെ കഥാപാത്രം കല്യാണം കഴിക്കാന്‍ പോകുന്ന കാര്യം പറയുന്ന സീന്‍.

ആസിയും താനും സീന്‍ ചെയ്തു. ചെയ്ത് കഴിഞ്ഞ് ഞാന്‍ നോക്കുമ്പൊ ആസിയുടെ കണ്ണ് ഓട്ടോമാറ്റിക്കായി നിറഞ്ഞിട്ടുണ്ട്. ആസിയ്ക്ക് ആ സീനില്‍ ഡയലോഗ് ഇല്ല. എക്പ്രഷന്‍സ് മാത്രമേ ഉള്ളൂ. അവിടുന്നാണ് ആസി ജീവിതത്തില്‍ ആദ്യമായിട്ട് തന്നോടൊരു നല്ലവാക്ക് പറയുന്നത്.

Read more

‘നീയെന്നെ കരയിപ്പിച്ച് കളഞ്ഞല്ലോടീ’ എന്ന്. തനിക്ക് തോന്നുന്നു തന്റെ കരിയറില്‍ കിട്ടിയ ആദ്യ കോംപ്ലിമെന്റ് ആയിരുന്നു അത് എന്നാണ് രജിഷ പറയുന്നത്. ചിത്രത്തിലെ അഭിനയത്തിന് രജിഷയ്ക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു.