ആലിയ പൂര്‍ണമായ തയ്യാറെടുപ്പോടെയാണ് സെറ്റിലേക്ക് എത്തുന്നത്.. അഭിനയത്തിന്റെ എക്‌സ്ട്രാ ക്ലാസ് കഴിഞ്ഞതു പോലെ തോന്നും: റോഷന്‍ മാത്യു

പൂര്‍ണ ത.്.ാറെടുപ്പോടെയാണ് നടി ആലിയ ഭട്ട് സെറ്റിലേക്ക് എത്തുന്നതെന്ന് നടന്‍ റോഷന്‍ മാത്യു. അനുരാഗ് കശ്യപിന്റെ ചോക്ഡ് എന്ന ചിത്രത്തിന് ശേഷം റോഷന്‍ മാത്യു അഭിനയിക്കുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ഡാര്‍ലിങ്‌സ്.

മനോരമ ഓണ്‍ലൈനോടാണ് റോഷന്‍ മാത്യു തന്റെ ബോളിവുഡ് ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്. ഓരോ ഭാഷയിലെയും സിനിമയോടുള്ള പ്രൊഫഷനല്‍ സമീപനം വളരെ വ്യത്യസ്തമാണ്. ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വര്‍മ എന്നിവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു എന്നതു വളരെ സന്തോഷകരമാണ്.

ആലിയ ഭട്ടിനെ പോലൊരാള്‍ സെറ്റിലേക്ക് എത്തുന്നതു തന്നെ പൂര്‍ണമായ തയാറെടുപ്പോടെയാണ്. മുന്‍കൂട്ടി സമയമെടുത്ത് കഥാപാത്രത്തെ സ്റ്റഡി ചെയ്തു വരുന്നതാണോ അതോ സെറ്റിലെത്തുന്നപാടെ ഇത്രയും നാളത്തെ സിനിമാ പരിചയം കൊണ്ട് അവര്‍ക്കത് അനായാസം സാധ്യമാകുന്നതാണോ എന്നറിയില്ല.

ഓരോ സെറ്റിലും പരിചയപ്പെടുന്ന ഒരു ചെറിയ അഭിനേതാവില്‍ നിന്നു പോലും സൂക്ഷ്മമായ ഒരുപാടു കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് തനിക്കു തോന്നാറുണ്ട്. ഓരോ സിനിമ കഴിയുമ്പോഴും അഭിനയത്തിന്റെ ഓരോ എക്‌സ്ട്രാ ക്ലാസ് കഴിഞ്ഞതുപോലെ താന്‍ സ്വയം കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കുകയാണ്.

Read more

പ്രേക്ഷകര്‍ നല്‍കുന്ന സ്‌നേഹമാണ് അതിന് തനിക്കുള്ള അംഗീകാരവും പ്രചോദനവും എന്നാണ് റോഷന്‍ പറയുന്നത്. അതേസമയം, വൈശാഖിന്റെ സംവിധാനത്തില്‍ എത്തിയ നൈറ്റ് ഡ്രൈവ് ആണ് റോഷന്റെതായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രം. അന്ന ബെന്‍ ആണ് ചിത്രത്തില്‍ നായിക.