അഭിനയിച്ച സിനിമകള്‍ എല്ലാം നിലംതൊടാതെ പൊട്ടി, മൂന്ന് വര്‍ഷം കൊണ്ടാണ് ജാതകം തെളിഞ്ഞത്: സംവൃത സുനില്‍ പറയുന്നു

വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന നടി സംവൃത സുനില്‍ വീണ്ടും അഭിനയരംഗത്തേക്ക് എത്തിയത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. 2012ല്‍ പുറത്തിറങ്ങിയ 101 വെഡ്ഡിംഗ്‌സ് എന്ന സിനിമയ്ക്ക് ശേഷം 2018ല്‍ പുറത്തിറങ്ങിയ കാല്‍ച്ചിലമ്പ് എന്ന ചിത്രത്തിലൂടെയാണ് സംവൃത വീണ്ടും സിനിമയിലേക്ക് എത്തിയത്.

ആദ്യം അഭിനയിച്ച സിനിമകള്‍ പരാജമായിട്ടും മലയാള സിനിമയില്‍ ഹിറ്റ് നായികയായി മാറാനുള്ള ഭാഗ്യം സംവൃതയ്ക്ക് ഉണ്ടായിരുന്നു. തന്നെ ഹിറ്റ് നായികയാക്കി മാറ്റിയ വര്‍ഷത്തെ കുറിച്ചും മൂന്ന് സിനിമകളെ കുറിച്ചും താരം ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു. അഭിനയിച്ചു തുടങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞും തനിക്ക് അത്ര നല്ല സമയമല്ലായിരുന്നു.

അഭിനയിച്ച സിനിമകള്‍ എല്ലാം തന്നെ നിലം തൊടാതെ പൊട്ടുകയായിരുന്നു. മലയാളത്തിലെ നിര്‍ഭാഗ്യവതിയായ നായികയാണ് താന്‍ എന്ന പേര് വീഴുന്നതിന് മുമ്പേ 2007 എന്ന വര്‍ഷം തന്നെ രക്ഷിച്ചു. താന്‍ അഭിനയിച്ച മൂന്ന് സിനിമകളാണ് ബോക്‌സ് ഓഫീസില്‍ വിജയിച്ചത്. ഹലോ, അറബിക്കഥ, ചോക്ലേറ്റ് ഈ സിനിമകള്‍ ഹിറ്റ് നായിക എന്ന പേര് സമ്മാനിച്ചു.

Read more

ഈ സിനിമകള്‍ക്ക് ശേഷം പത്ത് വര്‍ഷം കൊണ്ട് തന്നെ താന്‍ അമ്പതോളം സിനിമകളില്‍ അഭിനയിച്ചു. നോട്ടം എന്ന സിനിമയിലെ പച്ച പനംതത്തേ എന്ന ഗാനത്തിലൂടെ ജനപ്രീതി ലഭിച്ചെങ്കിലും ഒരു ഹിറ്റ് സിനിമയില്‍ അഭിനയിക്കാന്‍ കഴിയാതിരുന്നത് തന്റെ കരിയറിന്റെ തുടക്കം വലിയ പ്രതിസന്ധിയായി മാറിയിരുന്നു എന്നും സംവൃത കൂട്ടിച്ചേര്‍ത്തു.