പ്രണയം എല്ലാവര്‍ക്കും റൊമാന്റിക് റിലേഷന്‍ഷിപ്പ്, എന്നാല്‍ എനിക്ക് അങ്ങനെയല്ല: സംയുക്ത

പ്രണയം എന്നാല്‍ തനിക്ക് വെറുമൊരു റൊമാന്റിക് റിലേഷന്‍ഷിപ്പ് മാത്രമല്ലെന്ന് നടി സംയുക്ത മേനോന്‍. പ്രണയത്തില്‍ സത്യസന്ധമാണെങ്കില്‍ പിരിയുമ്പോള്‍ തീര്‍ച്ചയായും വിഷമിക്കും. പ്രണയംനഷ്ടം ഉണ്ടായി എന്ന് പറഞ്ഞ കാലത്തില്‍ നിന്നും പ്രണയത്തെ കുറിച്ചുള്ള തന്റെ ധാരണകള്‍ മാറിയിട്ടുണ്ട് എന്നാണ് സംയുക്ത വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

സംയുക്തയുടെ വാക്കുകള്‍:

പ്രണയത്തിന് സത്യസന്ധത ഉണ്ടെങ്കില്‍ പിരിയുമ്പോള്‍ തീര്‍ച്ചയായും വേദനിക്കും. പ്രണയനഷ്ടം ഉണ്ടായി എന്ന് പറഞ്ഞ കാലത്തില്‍ നിന്നും പ്രണയത്തെ കുറിച്ചുള്ള എന്റെ ധാരണ ഏറെ മാറിയിട്ടുണ്ട്. ചെറുപ്രായത്തിലെ പ്രണയം ഓമനത്തം ഉള്ളതായിരുന്നു. അതിനെ ക്രഷ് എന്നേ പറയാനാകൂ. ഏല്ലാവര്‍ക്കും ഉണ്ടാകും അത്തരം അനുഭവങ്ങള്‍.

പ്രണയം എല്ലാവര്‍ക്കും റൊമാന്റിക് റിലേഷന്‍ഷിപ് ആണ്. എനിക്ക് പ്രണയം അതു മാതമല്ല. എന്നെ ഒരാള്‍ ഒരു പ്രശ്‌നത്തില്‍ മനസ്സിലാക്കുകയും അത് നേരിടാന്‍ പ്രാപ്തയാക്കുകയും ചെയ്താല്‍ എനിക്ക് ബഹുമാനം തോന്നും. എനിക്ക് അത് പ്രണയം ആണ്.

Read more

വിവാഹവും ഒരു നിശ്ചിത പ്രായത്തില്‍ വേണ്ടതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ആ രീതിയോട് എതിര്‍പ്പാണ്. സ്ത്രീകളുടെ സ്വപ്നങ്ങളും ജീവിതവും തീരുമാനിക്കുന്നതില്‍ പ്രായത്തിന് ഒരു പങ്കും ഉണ്ടാകരുത്. ഒരാള്‍ക്ക് വേണ്ടപ്പോള്‍ ചെയ്യേണ്ട ഒന്നാണ് വിവാഹം.