പ്രൊഡ്യൂസര്‍ എന്ന നിലയില്‍ താന്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ച് സാന്ദ്ര തോമസ്. കംഫര്‍ട്ടബിള്‍ ആയി വര്‍ക്ക് ചെയ്യാന്‍ വേണ്ടി ക്ലോസ് സര്‍ക്കിള്‍ ഉണ്ടാക്കിയാണ് വര്‍ക്ക് ചെയ്യുക. എങ്കിലും ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്, അത് പറഞ്ഞ് അറിയിക്കാന്‍ പറ്റില്ല. എന്തിനാണ് ഈ പണി ചെയ്യുന്നത് എന്ന് പോലും പലപ്പോഴും ചിന്തിക്കാറുണ്ട് എന്നാണ് സാന്ദ്ര പറയുന്നത്.
പണത്തിനപ്പുറം നിര്‍മ്മാതാവിന് സെല്‍ഫ് റെസ്‌പെക്ടും കോണ്‍ഫിഡന്‍സും പ്രധാനം ആണ്. പൈസയുള്ള ഒരുപാട് പേര്‍ സിനിമ ചെയ്യാന്‍ വേണ്ടി വരുന്നു. അവര്‍ വന്ന് ഒരു സിനിമ ചെയ്തങ്ങ് പോവും. കാരണം അവരെക്കൊണ്ട് ചെയ്യാന്‍ പറ്റില്ല. പൈസയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല, സിനിമ ചെയ്യാന്‍ ഒരു പ്രത്യേക നേക്കും കൂടി വേണം.
അടിമപ്പണി ചെയ്തിട്ട് കാര്യം ഇല്ല. നമ്മള്‍ ചെയ്യുന്ന കാര്യത്തില്‍ നമ്മള്‍ക്കും സന്തോഷവും തൃപ്തിയും അഭിമാനവും ഉണ്ടാവണം. അങ്ങനെ വര്‍ക്ക് ചെയ്തിട്ടേ കാര്യം ഉള്ളൂ. തന്നെ സംബന്ധിച്ചിടത്തോളം സെല്‍ഫ് റെസ്‌പെക്ട് ആണ് ഏറ്റവും പ്രധാനം. അതില്ലാത്ത പണിക്ക് നില്‍ക്കില്ല.
ഓരോ പ്രാവശ്യവും വിചാരിക്കും ആര്‍ട്ടിസ്റ്റിനെ വച്ച് സിനിമ ചെയ്യരുത്, പുതിയ ആള്‍ക്കാരെ വച്ച് മതിയെന്ന്. ഒരു ഫീമെയ്ല്‍ പ്രൊഡ്യൂസറായ താന്‍ അനുഭവിക്കുന്നത് നിങ്ങളോട് പറഞ്ഞ് അറിയിക്കാന്‍ പറ്റില്ല. അത്രയും ബുദ്ധിമുട്ടുകളാണ്. അവരെയും പറയാന്‍ പറ്റില്ല, അവരുടെ മൂഡ് സ്വിംഗ്‌സാണ്.
Read more
പലപ്പോഴും എന്തിനാണ് പണി ചെയ്യുന്നതെന്ന് വരെ ആലോചിച്ച് പോവും. അവരും നമ്മളും മനുഷ്യരല്ലേ, എന്തുകൊണ്ട് മനുഷ്യരായിട്ട് കാണുന്നില്ല എന്ന് തോന്നാറുണ്ട്. സിനിമയുടെ പ്രോസസ് എന്‍ജോയ് ചെയ്യുന്ന ആളാണ് താന്‍. എന്നാല്‍ തിയേറ്ററില്‍ സിനിമ കാണാറില്ല എന്നാണ് സാന്ദ്ര തോമസ് ഒരു അഭിമുഖത്തില്‍ പറയുന്നത്.