ഇത്തിക്കര പക്കി സിനിമയാക്കുമോ ?; വെളിപ്പെടുത്തലുമായി രചയിതാവ്

സൂപ്പർ ഹിറ്റ് ബിഗ് ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി.  നിവിൻ പോളി കായംകുളം കൊച്ചുണ്ണി ആയും കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ഇത്തിക്കര പക്കി ആയി അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ട ഈ ചിത്രത്തിൽ മിന്നുന്ന പ്രകടനമാണ് മോഹൻലാൽ കാഴ്ച വെച്ചത്.

അന്നു മുതൽ സിനിമാ പ്രേമികളും ആരാധകരും  റോഷൻ ആൻഡ്രൂസിനോട് ചോദിക്കുന്ന ചോദ്യം ആണ് ഇത്തിക്കര പക്കി എന്ന കഥാപാത്രം നായകനായി ഒരു മോഹൻലാൽ ചിത്രം ഉണ്ടാകുമോ എന്നത്.  സാദ്ധ്യതകൾ ഉണ്ടെന്നു റോഷൻ  പറയുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിൽ ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ രചയിതാക്കളിൽ ഒരാളായ സഞ്ജയ് . ഇത്തിക്കര പക്കി എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കി ഇപ്പോൾ തങ്ങൾ ഒരു ചിത്രം ആലോചിക്കുന്നില്ല എന്നും, ഇനി തങ്ങൾ ഒരു പീരീഡ് ചിത്രം ചെയ്യുന്നത് വലിയ ഇടവേളക്കു ശേഷം ആയിരിക്കുമെന്നും സഞ്ജയ് പറയുന്നു.

Read more

കായംകുളം കൊച്ചുണ്ണിയിൽ ഇത്തിക്കര പക്കിയെ വന്നത് തങ്ങളുടെ ഒരു ഭാവനാ സൃഷ്ടി ആണെന്നും അതിനു മോഹൻലാൽ എന്ന നടൻ നൽകിയ ഒരു മാനം ആ കഥാപാത്രത്തെ എവർഗ്രീൻ ആക്കി അതുകൊണ്ട് തന്നെ അതിനെ കൂടുതൽ വലിച്ചു നീട്ടി ഒരു സിനിമയാക്കി ചെയ്യാൻ ഇപ്പോൾ ആലോചനയില്ലെന്നാണ് രചയിതാവ് വെളിപ്പെടുത്തുന്നത്.