ആന്റണി പെരുമ്പാവൂരിനെ കണ്ടു പഠിക്കാന്‍ മകനെ ഉപദേശിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് വീണ്ടും ആന്റണി പെരുമ്പാവൂരിനെ കുറിച്ച് പരാമര്‍ശം. തന്റെ മകനോട് എംബിഎ എടുക്കണ്ട ആന്റണി പെരുമ്പാവൂരിനെ കണ്ട് പഠിച്ചാല്‍ മതിയെന്ന് താന്‍ പറഞ്ഞിട്ടുണ്ട് എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.
ഞാന്‍ ആന്റണി പെരുമ്പാവൂരിന്റെ നല്ലതും പറഞ്ഞിട്ടുണ്ട്. ചീത്തയും പറഞ്ഞിട്ടുണ്ട്. എന്റെ മകന്‍ എംബിഎക്കാരനാണ്. ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട് എംബിഎ ഒന്നും വേണ്ട ആന്റണി പെരുമ്പാവൂരിനെ കണ്ട് പഠിച്ചാല്‍ മതിയെന്ന്.
അതേ ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാലിനെ വിറ്റു ജീവിക്കുകയാണെന്ന് ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ നേരത്തെ പറഞ്ഞ സംവിധായകന്‍, വിഗും വെച്ച് റോസ് പൗഡറും ഇട്ട് നടക്കുന്നവനെയൊന്നും ഞാന്‍ ബഹുമാനിക്കില്ല.
Read more
കമലൊക്കെ എല്ലാ കൊള്ളരുതായ്മയും കാണിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ചെയര്‍മാന്‍ ആക്കരുതെന്ന് മുഖ്യമന്ത്രിക്ക് കത്തയച്ചത്. അതൊന്നും കേട്ടില്ല. അഞ്ച് വര്‍ഷം അയാള്‍ ആ സ്ഥാനത്ത് ഇരുന്നു,’ ശാന്തിവിള ദിനേശ് പറഞ്ഞു.