സിപിഐ നേതാവി എൻ ഭാസുരാംഗനെ ക്ഷീര സംഘത്തിൽ നിന്ന് പുറത്താക്കി. ഒരു പശുവിനെയോ എരുമയെയോ പോലും എൻ ഭാസുരാംഗൻ വളർത്തിയിട്ടില്ലെന്നും ക്ഷീര സംഘത്തിൽ നിന്ന് പുറത്താക്കുന്നതായും ക്ഷീര വികസനവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ഇതോടെ ക്ഷീര കർഷകനല്ലാത്ത ഭാസുരാംഗനെയാണ് സർക്കാർ മിൽമ അഡ്മിനിസ്ട്രേറ്റർ ആക്കിയത് എന്നത്തിന്റെ തെളിവാണ് പുറത്ത് വരുന്നത്. പശുവിനെ പോലും വളർത്താത്ത വായ ഭാസുരാംഗനാണ് മുപ്പത് വർഷത്തിലേറെക്കാലം മാറനെല്ലൂർ ക്ഷീരയുടെ പ്രസിഡന്റായി തുടർന്ന് കോടികൾകളുടെ വെട്ടിപ്പ് നടത്തിയത്.
ക്ഷീര കർഷകനല്ലാത്ത ഭാസുരാംഗനെ സർക്കാർ മിൽമ അഡ്മിനിസ്ട്രേറ്ററാക്കിയത് ഗുരുതര നിയമലംഘനമാണ് എന്നതിൻ്റെ തെളിവ് കൂടിയാണ് ഈ ഉത്തരവ്. കണ്ടല ബാങ്കിൽ 101 കോടി രൂപയുടെ ക്രമക്കേട് നടത്തി ഇഡി ഒരു വർഷത്തിലേറെ ജയിലിലേക്ക് അയച്ചതിന് പിന്നാലെയാണ് എൻ ഭാസുരാംഗന്റെ ഈ അഴിമതികൾ. മാറനെല്ലൂർ ക്ഷീരയുടെ മറവിലും ക്ഷീര വികസന വകുപ്പ് വഴിയും ഭാസുരാംഗൻ തട്ടിയെടുത്തത് കോടികളാണ്.