ആത്മാഭിമാനമുള്ള സ്ത്രീയുടെ യഥാര്‍ത്ഥ സൗന്ദര്യം ഇതല്ലെന്ന് കമന്റ്; വായടപ്പിക്കുന്ന കമന്റുമായി  സനുഷ

തന്റെ ഫോട്ടോക്ക് താഴെ മോശം കമന്റുമായെത്തിയയാള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സനുഷ. ഗൃഹലക്ഷ്മിക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിന്റെ ചിത്രം നടി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോക്ക് താഴെയായി “ആത്മാഭിമാനമുള്ള ഒരു സ്ത്രീയുടെ യഥാര്‍ത്ഥ സൗന്ദര്യം ഇതല്ല” എന്ന് ഒരാള്‍ കമന്റ് ചെയ്യുകയായിരുന്നു.

ജയകുമാര്‍ ചിറക്കല്‍ എന്നു പേരുള്ള പ്രൊഫൈലില്‍ നിന്നുമായിരുന്നു ഈ കമന്റെത്തിയത്. ഇതിന് മറുപടിയായി ” എന്ന് സ്വന്തം ഫേക്ക് അക്കൗണ്ട് വഴി പുറമെ മാന്യനായ ചേട്ടന്‍” എന്നായിരുന്നു സനുഷ നല്‍കിയ മറുപടി.

നിരവധിപേരാണ് സനുഷയ്ക്ക് പിന്തുണയുമായി എത്തിയത്. നേരത്തെയും തനിക്ക് വിഷാദ രോഗം വന്നപ്പോള്‍ അതേക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടി അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു.

Read more

പലരും തന്റെ പ്രണയബന്ധമാണ് വിഷാദത്തിന് കാരണമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അങ്ങനെ പറഞ്ഞവര്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ടെന്നും നടി പറയുന്നു. എനിക്ക് റിലേഷന്‍ഷിപ്പുണ്ട്. അതിലെ പ്രശ്‌നങ്ങള്‍ കാരണമാണ് വിഷാദത്തില്‍ പെട്ടതെന്നുമൊക്കെ പറയുന്നവര്‍ ഓര്‍ക്കേണ്ടത് ഈ പറയുന്ന നിങ്ങളാരും എന്റെ കൂടെയല്ല ജീവിക്കുന്നത് എന്നാണ്. അതുകൊണ്ട് ദയവായി അഭിപ്രായം പറയാതിരിക്കുക. ഊഹിച്ച് പറയേണ്ടതില്ല.” സനുഷ പറഞ്ഞു.