സ്ത്രീകളുടെ തുടയും സ്തനവുമൊക്കെ കാണുന്നത് എന്തോ പാപമാണെന്നും ശരീരം ഒരു ലൈംഗികവസ്തു മാത്രമാണെന്നും കരുതുന്ന ചിലര്‍: തുറന്നു പറഞ്ഞ് സയനോര

സോഷ്യല്‍ മീഡിയയില്‍ ഡാന്‍സ് വീഡിയോയ്ക്ക് ലഭിച്ച നെഗറ്റീവ് കമന്റുകളില്‍ പ്രതികരിച്ച് ഗായിക സയനോര ഫിലിപ്പ്. വനിത ഓണ്‍ലൈന് വേണ്ടി നകുല്‍ വി.ജി നടത്തിയ അഭിമുഖത്തിലാണ് അവര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇത്തരക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സ്ത്രീകളുടെ തുടയും സ്തനവുമൊക്കെ കാണുന്നത് എന്തോ പാപമാണെന്നും ശരീരം ഒരു ലൈംഗികവസ്തു മാത്രമാണെന്നും കരുതുന്നവരാണ് കൂടുതലെന്നും സയനോര പറഞ്ഞു.

അത്തരം കമന്റുകള്‍ കേട്ടതില്‍ ഒരു വിഷമവും ഇല്ലെന്നും സ്വന്തം ഇഷ്ടത്തിനനുസരിച്ച് താന്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് അതെന്നും സയനോര പറയുന്നു.
ഞാന്‍ എന്ത് വസ്ത്രം ധരിക്കണം എന്നത് എന്റെ മാത്രം ചോയ്സാണ്. ഞാന്‍ എന്റെ ഇഷ്ടത്തിനനുസരിച്ചാണ് ജീവിക്കുക. ആരെ പേടിക്കാനാണ്. ആരെയും പേടിക്കേണ്ട ആവശ്യമില്ല. എന്നാല്‍ എന്നെ വ്യക്തിപരമായി വളരെ അടുത്തറിയാവുന്നവരും വിമര്‍ശനവുമായി എത്തി എന്നതാണ് വലിയ തമാശ.

Read more

ഒരു അമ്മയാണ് നീ…ഒരു അമ്മ ഒരിക്കലും ഇങ്ങനെ ചെയ്യാന്‍ പാടില്ല’ എന്നാണ് ചിലരുടെ ഉപദേശം. അമ്മമാരാകുന്നതോടെ അവരുടെ വ്യക്തിത്വം ഇല്ലാതാകുമോ ? ഒരിക്കലുമില്ല. ഒരാളുടെ അധികാരി അയാള്‍ തന്നെയാണ്. നമ്മളാണ് തീരുമാനിക്കേണ്ടത്. അവര്‍ വ്യക്തമാക്കി.