പ്രണയിക്കുന്ന കാര്യത്തില്‍ ഞാന്‍ ലോയലാണ്, ഒരു സമയത്ത് ഒരാളെ മാത്രമേ സ്നേഹിച്ചിട്ടുള്ളു: ഷക്കീല

ജീവിതത്തില്‍ തനിക്ക് പ്രണയമില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് നടി ഷക്കീല. ഭക്ഷണം ഇല്ലാതെയും മൊബൈല്‍ ഇല്ലാതെയും ജീവിക്കാന്‍ സാധിക്കും. പക്ഷേ പ്രണയം ഇല്ലാതെ കഴിയില്ല. ‘ഒത്തിരി പ്രണയവും പ്രണയനഷ്ടങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്. ഒരു പ്രണയം പരാജയപ്പെട്ടതിന് ശേഷം അടുത്തതിലേക്ക് പോകും. ഇപ്പോഴും പ്രണയത്തിലാണ്.

പ്രണയിക്കുന്ന കാര്യത്തില്‍ ഞാന്‍ വളരെ ലോയലാണ്. ഒരു സമയത്ത് ഒരാളെ മാത്രമേ സ്നേഹിച്ചിട്ടുള്ളു. അത് പോയി കഴിയുമ്പോള്‍ മാത്രമാണ് അടുത്തത് തേടി പോകുന്നത് ആരെ പ്രണയിച്ചാലും വേറെ ആരെങ്കിലും കുറച്ച് ഹാന്‍ഡ്സം ആയി വന്നെന്ന് കരുതി അവരെ ഇഷ്ടപ്പെടാന്‍ പോകില്ല.

എന്റെ ശ്രദ്ധ മുഴുവന്‍ ഞാനപ്പോള്‍ സ്നേഹിക്കുന്ന ആണ്‍സുഹൃത്തില്‍ മാത്രമായിരിക്കും, ഷക്കീല പറയുന്നു.

മുന്‍പ് ഉണ്ടായിരുന്ന കാമുകന്മാരുമായിട്ടുമൊക്കെ ഞാന്‍ ഇപ്പോഴും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. അവരൊക്കെ ഭാര്യമാരുടെ കൂടെ എന്റെ വീട്ടില്‍ വരാറുണ്ട്. കഴിഞ്ഞ ആഴ്ച എന്റെയൊരു മുന്‍കാമുകന്റെ ഭാര്യയുടെ പിറന്നാള്‍ അറേഞ്ച് ചെയ്ത് കൊടുത്തത് ഞാനാണ്. അവരുടെ മക്കള്‍ എന്നെ പെമ്മി (പെരിയമ്മ) എന്നാണ് വിളിക്കുന്നത്.

Read more

എനിക്ക് ഒരാളോട് സൗന്ദര്യം ആവശ്യമില്ല. പ്രണയം മാത്രം മതി. അദ്ദേഹം പൊക്കം കുറഞ്ഞതോ കൂടിയതോ മറ്റ് എന്താണെങ്കിലും കുഴപ്പമില്ല. ആകെ സ്നേഹം മാത്രം ഉണ്ടായിരുന്നാല്‍ മതി , നടി കൂട്ടിച്ചേര്‍ത്തു.