ഞാന്‍ കൂട്ടിയിട്ട് കത്തിച്ചു വലിക്കുന്നെന്ന് പറയുന്നവര്‍ ആരാണ് ഇത് കൃഷി ചെയ്യുന്നതെന്ന് ചിന്തിക്കുന്നുണ്ടോ: ഷൈന്‍ ടോം ചാക്കോ

ഷൈന്‍ ടോം ചാക്കോയുടെ അഭിമുഖങ്ങള്‍ എത്തിയാല്‍ കഞ്ചാവ് ഉപയോഗിച്ചാണ് അല്ലെങ്കില്‍ ലഹരി ഉപയോഗിച്ചാണ് സംസാരിക്കുന്നത് എന്ന ട്രോളുകളും വിമര്‍ശനങ്ങളും വരാറുണ്ട്. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ഷൈന്‍ ഇപ്പോള്‍. കഞ്ചാവ് കച്ചവടം ചെയ്യുന്നവരെ പിടിക്കുന്നില്ല, പിള്ളേര് അത് വലിക്കുന്നതാണ് കുറ്റം എന്നാണ് ഷൈന്‍ പറയുന്നത്.

”ഞാന്‍ കൂട്ടിയിട്ട് കത്തിച്ചു വലിക്കുന്നെന്ന് പറയുന്നവര്‍ ആരാണ് ഇത് കൃഷി ചെയ്യുന്നത് എന്ന് ചിന്തിക്കുന്നുണ്ടോ? കഞ്ചാവ് കച്ചവടം ചെയ്യുന്നവരെ പിടിക്കുന്നില്ല. പിള്ളേര് വലിക്കുന്നതാണ് കുറ്റം. സബ്സ്റ്റന്‍സ് ഉപയോഗിക്കുന്നത് ഒരു സ്വഭാവ വൈകല്യമാണ്.”

”അങ്ങനെ ഉപയോഗിക്കുന്നവരെ ക്രിമിനലാക്കുകയും അത് വഴി അവന്റെ കുടുംബത്തെയും ചുറ്റുപാടുകളെയും നശിപ്പിക്കുന്നതാണ് ക്രൈം, അല്ലാതെ അത് ഉപയോഗിക്കുന്നതല്ല” എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്. അതേസമയം, തന്റെ മനസില്‍ സിനിമ മാത്രമേയുള്ളു എന്നും ഷൈന്‍ പറയുന്നുണ്ട്.

സിനിമയല്ലാതെ തന്റെ ജീവിതത്തില്‍ മറ്റൊന്നും നടക്കുന്നില്ല എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്. സിനിമയ്ക്ക് വേണ്ടി സ്വന്തം വീട്ടുകാരെപോലും മറന്നു ജീവിക്കുകയാണ് താന്‍. അതുകൊണ്ടാണ് തനിക്ക് വിവാഹബന്ധം പോലും കാത്തു സൂക്ഷിക്കാന്‍ കഴിയാത്തത് എന്നുമാണ് ഷൈന്‍ പറയുന്നത്.

Read more

”സിനിമയല്ലാതെ ഒന്നും ജീവിതത്തില്‍ എന്റെ നടക്കുന്നില്ല. അതുകൊണ്ടാണ് വിവാഹബന്ധം ഉള്‍പ്പടെയുള്ള ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ കഴിയാത്തത്. അച്ഛനോടും അമ്മയോടും അനുജനോടും അനുജത്തിയോടുമുള്ള റിലേഷനില്‍ ഞാന്‍ പരാജയമാണ്” എന്നാണ് ഷൈന്‍ പറയുന്നത്.