'ഏറെ ഭ്രാന്തമാണെങ്കിലും ഏറ്റവും മനോഹരമായ ക്വാറന്റൈനായിരുന്നു ഞങ്ങളുടേത്'; ഇതുവരെ മറച്ചുവെച്ച വിശേഷം പുറത്തുവിട്ട് ശ്രിയ ശരണ്‍

അമ്മയായ സന്തോഷം പങ്കുവെച്ച് നടി ശ്രിയ ശരണ്‍. ഭര്‍ത്താവ് ആന്ദ്രേ കൊശ്ചീവിനും മകള്‍ക്കുമൊപ്പമുള്ള വീഡിയോ പങ്കുവെച്ചാണ് ഈ വാര്‍ത്ത, താരം ആരാധകരെ അറിയിച്ചത്. രാധ എന്നാണ് മകള്‍ക്ക് പേര് നല്‍കിയിരിക്കുന്നതെന്നും ഇപ്പോള്‍ ഒമ്പത് മാസം പ്രായമായെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രിയ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം കോവിഡ് രൂക്ഷമായിരുന്ന സമയത്തെ ക്വാറന്റൈനിടെയാണ് ശ്രേയ അമ്മയാകുന്നത്. ഇക്കാര്യം ഒരു വര്‍ഷത്തോളമായി ആരാധകരില്‍ നിന്നും മറച്ചു വെച്ചിരിക്കുകയായിരുന്നു ഇരുവരും. 2020-ല്‍ കോവിഡ് കാലത്ത് സംഭവിച്ച ഏറ്റവും മനോഹര നിമിഷമാണിതെന്ന് ശ്രിയ കുറിക്കുന്നു.

”ഏറെ ഭ്രാന്തമാണെങ്കിലും ഏറ്റവും മനോഹരമായ ക്വാറന്റൈനായിരുന്നു 2020ല്‍ ഞങ്ങളുടേത്. ലോകം മുഴുവന്‍ ഒരു പ്രക്ഷുബ്ധാവസ്ഥയിലൂടെ കടന്നു പോയപ്പോള്‍ ഞങ്ങളുടെ ലോകം എന്നെന്നേക്കുമായി മാറി, സാഹസികതയും ആവേശവും പഠനവും നിറഞ്ഞ ഒരു ലോകമായി. ഞങ്ങളുടെ ജീവിതത്തില്‍ ഒരു മാലാഖയുണ്ടായി. അതില്‍ ഞങ്ങള്‍ ദൈവത്തോട് വളരെ നന്ദിയുള്ളവരാണ്” എന്നാണ് ശ്രിയ കുറിച്ചിരിക്കുന്നത്.

2018ല്‍ ആയിരുന്നു ശ്രിയയും റഷ്യന്‍ ടെന്നീസ് താരം കൊശ്ചീവും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനു ശേഷം ബാര്‍സിലോണയിലായിരുന്നു ഇവരുടെ താമസം. വീണ്ടും സിനിമയില്‍ സജീവമായതോടെ ഷൂട്ടിംഗിനായി മുംബൈയില്‍ തിരിച്ചെത്തിയിരിക്കുകയാണ് ശ്രിയയും കുടുംബവും.

View this post on Instagram

A post shared by Shriya Saran (@shriya_saran1109)

Read more