ഫെയ്‌സ്ബുക്കിലൂടെയാണ് അയാളുമായി പ്രണയത്തിലായത്, നിങ്ങള്‍ ഒരിക്കലും അങ്ങനെ ചെയ്യരുത്; നടി ശ്രുതിക

സ്വപ്‌നം കൊണ്ട് തുലാഭാരം എന്ന ഒരു സിനിമ മാത്രം മലയാളത്തില്‍ ചെയ്ത നടിയാണ് ശ്രുതിക. പ്രശസ്ത തമിഴ് നടന്‍ തേങ്കേയ് ശ്രീനിവാസന്റെ കൊച്ചുമകളാണ് ഇവര്‍. മുത്തച്ഛന്റെ പാരമ്പര്യം പിന്തുടര്‍ന്ന് കൊണ്ട് സിനിമയിലെത്തിയ ഇവര്‍ക്ക് പക്ഷേ ആ രംഗത്ത് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ബിസിനസുകാരനായ അര്‍ജുനെയാണ് ശ്രുതിക വിവാഹം ചെയ്തത്.

ഇപ്പോഴിത താന്‍ എങ്ങനെയാണ് ഭര്‍ത്താവ് അര്‍ജുനുമായി പ്രണയത്തിലായതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രുതിക. ‘അര്‍ജുനെ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതും സുഹൃത്തുക്കളായതും. അത് പിന്നീട് പ്രണയമായി മാറുകയായിരുന്നു. വളരെ പ്രണയം നിറഞ്ഞ മെസേജുകളാണ് അവന്‍ എനിക്ക് അയച്ചിരുന്നത്.’

‘അങ്ങനെയാണ് ഞാന്‍ പ്രണയത്തില്‍ വീണുപോയത്. പിന്നീട് വിവാഹം ശേഷം അവന്റെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ മനസിലായി അവന്‍ ഇതേ മെസേജ് വേറെയും 500 പെണ്‍കുട്ടികള്‍ക്ക് അയച്ചിട്ടുണ്ടെന്ന്.

Read more

അതില്‍ 493 പേരെയും അവന് പരിചയമില്ല. നിങ്ങളാരും ഫെയ്‌സ്ബുക്കിലൂടെ പ്രണയിക്കരുത്. അത് അബദ്ധമാണ്’ ശ്രുതിക പറഞ്ഞു.