കോവിഡ് കാലത്ത് നിരവധി പേരെ സഹായിച്ച താരമാണ് സോനു സൂദ്. സൗജന്യമായി ഭക്ഷണവും ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ അവരുടെ വീടുകളിലെത്തിക്കാനും സോനു സഹായിച്ചിരുന്നു. ചാര്‍ട്ടേഡ് ഫ്ലൈറ്റുകളും ബസുകളും ബുക്ക് ചെയ്ത് ആയിരുന്നു പലരെയും സോനു വീടുകളില്‍ എത്തിച്ചത്. ഇതോടെ തനിക്ക് നിരവധി രാഷ്ട്രീയ പദവികളുടെ ഓഫര്‍ വന്നിരുന്നു എന്നാണ് സോനു ഇപ്പോള്‍ പറയുന്നത്.
മുഖ്യമന്ത്രി പദവിയും ഉപമുഖ്യമന്ത്രി പദവിയും രാജ്യസഭാ സീറ്റും എത്തിയിരുന്നു. എന്നാല്‍ താന്‍ ഇത് തിരസ്‌കരിച്ചു എന്നാണ് സോനു സൂദ് പറയുന്നത്. മുഖ്യമന്ത്രി സ്ഥാനം തരാമെന്ന് പറഞ്ഞ് സമീപിച്ചു, താന്‍ ഇത് നിരസിച്ചപ്പോള്‍ ഉപ മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു. തുടര്‍ന്ന് രാജ്യത്തെ പ്രമുഖ നേതാക്കള്‍ തനിക്ക് രാജ്യസഭാ സീറ്റ് എന്ന ഓഫറുമായി എത്തി.
രാഷ്ട്രീയത്തില്‍ ഒന്നിനായും കഷ്ടപ്പെടേണ്ടി വരില്ലെന്നും തിരസ്‌കരിക്കരുതെന്നും അവര്‍ പറഞ്ഞായാണ് ഹ്യൂമന്‍ ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സോനു സൂദ് പറയുന്നത്. രാഷ്ട്രീയം ആള്‍ക്കാര്‍ തിരഞ്ഞെടുക്കുന്നത് പ്രധാനമായു രണ്ടു കാര്യങ്ങള്‍ക്കായാണ്. പണത്തിനായും പദവിക്കായും. ഇതില്‍ രണ്ടിലും താന്‍ തല്‍പ്പരനല്ല.
മറ്റുള്ളവരെ സഹായിക്കാനായാണ് രാഷ്ട്രീയത്തില്‍ എത്തുന്നതെങ്കില്‍ മറ്റാരുടേയും അനുമതി നേടാതെ തന്നെ താന്‍ അത് ചെയ്യുന്നുണ്ട്. ചെയ്യുന്ന കാര്യങ്ങള്‍ക്കൊക്കെ മറ്റൊരാളോട് ഉത്തരം പറയേണ്ടി വരുന്നത് എന്ന ഭീതിപ്പെടുന്ന കാര്യമാണ്. എന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിനെ ഞാന്‍ ഭയക്കുന്നുവെന്നും സോനു അഭിമുഖത്തില്‍ പറയുന്നുണ്ട്.