'സ്ത്രീലമ്പടനായ മുടി നരച്ച അമ്മാവാ, നീ ഫ്രോഡ് ആണെന്ന് എല്ലാവർക്കും അറിയാം'; എല്ലാ സ്ത്രീകളും നിന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്? വിശാലിനെതിരെ വിമർശനവുമായി ശ്രീ റെഡ്ഡി

ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമയിൽ വലിയ വിവാദങ്ങളും വെളിപ്പെടുത്തലുകളുമാണ് സംഭവിച്ചുകണ്ടിരിക്കുന്നത്. നിരവധി പേർക്കെതിരെയാണ് ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തമിഴ് സിനിമാ ലോകത്തും ഇത്തരമൊരു കമ്മീഷനെ നിയമിക്കണമെന്നും, സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ പുറത്തുകൊണ്ടുവരണമെന്നും പറഞ്ഞ് നടൻ വിശാൽ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ വിശാലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ശ്രീ റെഡ്ഡി. നേരത്തെ വിശാലിനെതിരെ മീ ടൂ വെളിപ്പെടുത്തൽ നടത്തിയ നടി കൂടിയാണ് ശ്രീ റെഡ്ഡി. സ്ത്രീലമ്പടനായ മുടി നരച്ച അമ്മാവാ താൻ ലോക ഫ്രോഡ് ആണെന്ന് എല്ലാവർക്കും അറിയാമെന്നും, മാധ്യമങ്ങൾക്ക് മുന്നിൽ നിങ്ങളുടെ നാക്ക് സൂക്ഷിക്കണമെന്നും എല്ലാ സ്ത്രീകളും തന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ടാണെന്നും ശ്രീ റെഡ്ഡി പറയുന്നു.

“സ്ത്രീലമ്പടനായ മുടി നരച്ച അങ്കിളേ, സ്ത്രീകളെക്കുറിച്ച് സംസാരിക്കുമ്പോൾ മാധ്യമങ്ങളുടെ മുന്നിൽ നിങ്ങളുടെ നാക്ക് സൂക്ഷിക്കണമെന്ന് ഞാൻ കരുതുന്നു. നീ സ്ത്രീകളെക്കുറിച്ച് പറയാൻ ഉപയോ​ഗിക്കുന്ന വൃത്തികെട്ട ഭാഷ, നല്ല ആളുകൾക്ക് നിങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങളുണ്ടാക്കുന്നത് എന്നിവയെല്ലാം എല്ലാവർക്കും അറിയാം. നിങ്ങൾ എക്കാലവും ഫ്രോഡാണ്. ലോകത്തിന് നീ എത്ര വലിയ ഫ്രോഡാണെന്ന് അറിയാം.

Read more

മാധ്യമങ്ങൾക്ക് മുമ്പിൽ ഒരുപാട് ഉദാഹരണങ്ങളുണ്ട്. നിങ്ങൾ ബഹുമാന്യനായ വ്യക്തിയാണെന്ന് ഞാൻ കരുതുന്നില്ല. ജീവിതത്തിൽ എല്ലാ സ്ത്രീകളും നിങ്ങളെ ഉപേക്ഷിച്ചു. എന്തുകൊണ്ട്?, വിവാഹം നിശ്ചയം മുടങ്ങി, എന്തുകൊണ്ട്?, അടുത്ത തവണ ഈ ചോദ്യങ്ങൾക്ക് മറുപടി നൽകൂ. ഒരു സംഘടനയിൽ സ്ഥാനമുണ്ടാകുന്നത് വലിയ കാര്യമല്ല. കുറച്ച് മര്യാദ കാണിക്കൂ” ശ്രീ റെഡ്ഡി പറയുന്നു.