സുരേഷ് ഗോപിയുടെ പുതിയ ചിത്രം മേം ഹൂം മൂസ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സുരേഷ് ഗോപിയുടെ വ്യത്യസ്തമായ ഒരു കഥാപത്രം തന്നെ സിനിമയില്‍ കാണാമെന്ന് പലരും അഭിപ്രായപ്പെടുന്നു. ഇപ്പോഴിതാ സിനിമയുടെ വിജയത്തില്‍ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മേജര്‍ രവി
‘വളരെ ഗൗരവമായ വിഷയം വളരെ നര്‍മ്മത്തോടെ കൊണ്ടുപോയിരിക്കുന്ന സിനിമ. അതിന്റെ എല്ലാ ക്രെഡിറ്റും എഴുത്തുകാരനാണ്. സുരേഷ് ഗോപി സാറിന്റെ വേറൊരു മുഖമാണ് കണ്ടത്. ഇത്തരം സംഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായിട്ടുണ്ട്. ശ്രിന്ദ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇത്തരം നന്നായി ഹ്യൂമര്‍ ചെയ്ത നടിമാര്‍ ഈ അടുത്ത് ഉണ്ടായിട്ടില്ല’, മേജര്‍ രവി പറഞ്ഞു.
ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് മേം ഹൂം മൂസ കഥ പറയുന്നത്. സമകാലിക ഇന്ത്യന്‍ വ്യവസ്ഥകള്‍ കടന്നുവരുന്ന ചിത്രത്തില്‍ 1998 മുതല്‍ 2018 വരെയുള്ള കാലഘട്ടമാണ് പശ്ചാത്തലം. മൂസ എന്ന മലപ്പുറംകാരന്റെ കഥയാണ് ചിത്രം പറയുന്നത്. പൂനം ബജ്വ നായികയാകുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, മേജര്‍ രവി എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.
Read more
കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളില്‍ ഡോ റോയ് സി ജെ, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. രചന രൂബേഷ് റെയിന്‍, ഛായാഗ്രഹണം വിഷ്ണു നാരായണന്‍, സംഗീതം ശ്രീനാഥ് ശിവശങ്കര്‍, എഡിറ്റിംഗ് സൂരജ് എ എസ്, കലാസംവിധാനം സജിത്ത് ശിവഗംഗ, വരികള്‍ സജ്ജാദ്, റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, വസ്ത്രാലങ്കാരം നിസാര്‍ റഹ്‌മത്ത്, മേക്കപ്പ് പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്‌കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്ദിരൂര്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ് ഷാബില്‍, സിന്റോ, ബോബി, സ്റ്റില്‍സ് അജിത്ത് വി ശങ്കര്‍, ഡിസൈന്‍ ഏസ്‌തെറ്റിക് കുഞ്ഞമ്മ എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍.