'ഞാന്‍ ഇപ്പോള്‍ ഓക്കെയാണ്, വലിയ പ്രശ്‌നങ്ങളില്ല'; അപകടത്തെ കുറിച്ച് 'കേരള സ്റ്റോറി' താരം അദാ ശര്‍മ്മ

അപകടത്തിന് ശേഷം പ്രതികരിച്ച് ‘ദ കേരള സ്റ്റോറി’ താരം അദാ ശര്‍മ്മ. ഇന്നലെ മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെയാണ് സംവിധായകന്‍ സുദീപ്‌തോ സെന്നും അദയും അപകടത്തില്‍ പെട്ടത്. താന്‍ സുഖമായിരിക്കുന്നു എന്നാണ് അദ ട്വീറ്റ് ചെയ്തിരിക്കുന്നത്.

”എനിക്ക് സുഖമാണ് സുഹൃത്തുക്കളെ. ഞങ്ങളുടെ അപകടത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ കാരണം ധാരാളം സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. ടീം മുഴുവനും, ഞങ്ങള്‍ എല്ലാവരും സുഖമായിരിക്കുന്നു. ഗൗരവമായി ഒന്നുമില്ല. വലിയ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഉത്കണ്ഠകള്‍ക്ക് നന്ദി” എന്നാണ് അദാ ശര്‍മ്മ ട്വീറ്റ് ചെയ്തത്.

കരിംനഗറില്‍ സംഘടിപ്പിച്ച ഹിന്ദു ഏക്താ യാത്ര എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് സുദീപ്‌തോ സെന്നിനും അദാ ശര്‍മ്മയ്ക്കും അപകടം സംഭവിച്ചത്. പിന്നാലെ പരിപാടിയില്‍ പങ്കെടുക്കാനാകില്ലെന്ന് ഇരുവരും അറിയിക്കുകയും ചെയ്തിരുന്നു.

മെയ് അഞ്ചിന് റിലീസ് ചെയ്ത ചിത്രം വെറും 9 ദിവസങ്ങള്‍ക്കുള്ളില്‍ നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നത്. വിവാദങ്ങള്‍ക്കും വിലക്കുകള്‍ക്കും ഇടയിലാണ് ചിത്രത്തിന്റെ ഈ ഗംഭീര നേട്ടം. പ്രതിഷേധങ്ങള്‍ക്കിടയിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

Read more

കേരളത്തില്‍ ചിത്രത്തിന്റെ വിരലിലെണ്ണാവുന്ന ഷോകള്‍ മാത്രമേ നടന്നിട്ടുള്ളു. തമിഴ്നാട്ടിലും ബംഗാളിലും ചിത്രം നിരോധിച്ചിരുന്നു. കേരളത്തിലെ 32,000 സ്ത്രീകളെ നിന്നും മതം മാറ്റി തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്ന വാദമാണ് ചിത്രത്തിനെതിരെ പ്രതിഷേധം ഉയരാന്‍ കാരണം.