'നഴ്സ് ആയിരുന്ന ഞാൻ സിനിമയിലെത്താൻ ഒരു കാരണമുണ്ട്'; തുറന്ന് പറഞ്ഞ് രമ്യ സുരേഷ്

മലയാളികളുടെ ഇഷ്ട നടിയാണ് രമ്യ സുരേഷ്. സിനിമയിൽ എത്തുന്നതിന് മുൻപ് നഴ്സ് ആയാണ് രമ്യ ജോലി ചെയ്തിരുന്നത്. ഓട്ടിസം സെന്ററില്‍ ജോലി ചെയ്തതിന് ശേഷം പിന്നീട് അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇപ്പോഴിതാ തന്റെ സിനിമ രംഗത്തേക്കുള്ള കടന്ന് വരവിനെക്കുറിച്ച് തുറന്ന് പറയുകയാണ് രമ്യ സുരേഷ്. സ്റ്റാർ സ്റ്റൈൽ മാഗസിനോടാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.

ഇതുവരെ നടന്നതെല്ലാം എന്നെ സംബന്ധിച്ച് വലിയ സംഭവമാണെന്നാണ് രമ്യ പറയുന്നത്. ഇത്രയൊന്നും ഞാൻ പ്രതി ക്ഷിച്ചതല്ല. കല്യാണം കഴിഞ്ഞിട്ടാണ് നഴ്സ‌സിന് ഫീൽഡിലെത്തിയത് ജോലി ചെയ്ത‌ത് ഓട്ടിസം സെന്റ്റിലായിരുന്നു. കുഞ്ഞുങ്ങളുടെ അവസ്ഥ കാണുമ്പോൾ വല്ലാത്തൊരു വിഷമമാണ്. മനസ്സ് മടുക്കുമായിരുന്നു. ദുബായിൽ കുടുംബത്തിനൊപ്പം താമസിക്കുകയായിരുന്നു താനെന്നാണ് രമ്യ പറയുന്നത്.

സുഹൃത്തുക്കളുടെ വാട്‌സ്ആപ്പ് ഗ്രൂ പ്പിൽ ഒരു പാട്ട് പാടിയതാണ്. അത് പിന്നീട് കൈമറിഞ്ഞുപോയി സോഷ്യൽമീഡിയാ ആക്രമണങ്ങൾക്ക് താൻ ഇരയായി. തന്നെ വിമർശിച്ചവരോട് കാര്യങ്ങൾ തുറന്നുപറയാൻ ഒരു സിനിമാ നടിയായാൽ സാധിക്കുമല്ലോ എന്ന ചിന്തയാണ് അഭിനയത്തിലേക്ക് തനിക്ക് വഴിവെട്ടിത്തുറന്നതെന്നാണ് താരം പറയുന്നത്. പ്രശസ്തിക്കുവേണ്ടി പാട്ടുപാടി പോസ്റ്റ് ചെയ്ത‌തല്ല എന്ന് പറയാൻവേ ണ്ടിമാത്രമായിരുന്നു ഞാൻ ശ്രമിച്ചത്.

ഒരു സിനിമയിൽ അഭിനയിച്ചിട്ട് നിർ ത്തിപ്പോവാമെന്ന് കരുതി. എന്തോ, എൻ്റെ നല്ല നേരമാവാം. ‘കുട്ടൻപിള്ളയുടെ ശിവരാത്രി’ യിൽ ആദ്യംതന്നെ മരണസീനാ യിരുന്നു ചെയ്‌തത്. പേടിയായിരു ന്നു. ചുറ്റിലും ഒരുപാട് ആളുകൾ. ശ്രിന്ദയുടെ പെർഫോമൻസ് കണ്ടിട്ട് ഞാൻ ഞെട്ടിപ്പോയി. ഈശ്വരാ ഇങ്ങനെയൊക്കെയാണോ ചെയ്യേ ണ്ടതെന്ന് തോന്നിപ്പോയി.

ഇപ്പോഴും എല്ലാ സിനിമയിലും ആദ്യ ഷോട്ട് വെക്കുമ്പോൾ പേടിയാണ്. സത്യൻ അന്തിക്കാട് സാറിൻ്റെ ‘ഞാൻ പ്രകാശനി’ലെ കഥാപാത്രം ഹിറ്റായതിനു ശേഷം ഞാൻ തിരിച്ച് ദുബായിലേക്ക് പോയി. ആ സമയത്ത് അവസരങ്ങ ളൊന്നും വന്നില്ല. അങ്ങനെ 2019ലാണ് നാട്ടിൽ സെറ്റിലാവുന്നത്. ‘ഞാൻ പ്രകാശൻ’ കഴിഞ്ഞപ്പോൾ ശരിക്കും സിനിമചെയ്യണമെന്ന കൊതി വന്നു. പിന്നീട് ഗൗരവത്തോടെതന്നെയാണ് താൻ സിനിമയെ സമീപിച്ചതെന്നും രമ്യ പറയുന്നു.