പല നിർമ്മാതാക്കളും ഇന്ന് അനുഭവിക്കുന്ന ദുരിതത്തിന് കാരണം ഇവരാണ്......!

മലയാള സിനിമയിൽ പല നിർമ്മാതാക്കളും സാമ്പത്തികമായി തകരാനുണ്ടായ സാഹചര്യവും അതിന്റെ കാരണക്കാരെയും കുറിച്ച് വെളിപ്പെടുത്തി പ്രൊഡക്ഷൻ കൺട്രോളർ പൂജപ്പുര രാജൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.

ഒരു സിനിമ എടുത്തതിന്റെ പേരിൽ നിരവധി നിർമ്മാതാക്കാളാണ് മലയാള സിനിമയിൽ കുത്തുപാള എടുത്തിട്ടുള്ളതെന്നാണ് രാജൻ പറയുന്നത്. തന്റെ എടുത്ത് സിനിമ എടുക്കാൻ വരുന്ന എല്ലാവരോടും കിടക്കാടം വിട്ട് സിനിമ ചെയ്യെരുതെന്ന് താൻ പറയാറുണ്ട്.

എന്നാൽ അ കാരണത്തിന്റെ പേരിൽ പലരും പിണങ്ങി പോകുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് സിനിമയിലെത്തിയ പ്രൊഡക്ഷനിലെ പലരും അങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു.

Read more

ആദ്യം സിനിമ തുടങ്ങും പുറകെ പുറകെ ആവശ്യമില്ലാത്ത ചിലവുകൾ നൽകി നിർമ്മാതാവിനെ ഒരു വഴിക്കാക്കും. അത്തരത്തിൽ സിനിമ എടുക്കാൻ സംവിധായകർ നിൽക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.