മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ മുതിർന്ന സൂപ്പർ താരങ്ങളുടെ പാത പിന്തുടരാൻ ശ്രമിക്കുകയാണ് താനെന്ന് നടൻ ടോവിനോ തോമസ്. അദൃശ്യ ജാലകങ്ങൾ എന്ന പുതിയ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു താരം. ആർട്ട്‌ഹൗസ് സിനിമകളെക്കുറിച്ചുള്ള തന്റെ ധാരണയെക്കുറിച്ചും ഭാവിയിൽ താൻ ഒരു മുഴുവൻ സമയ നിർമ്മാതാവായി മാറുമോയെന്നും താരം പറഞ്ഞു.
മലയാളത്തിലെ താരരാജാക്കന്മാരായ മമ്മൂക്കയുടെയും ലാലേട്ടന്റെയും പാത പിന്തുടരാൻ ശ്രമിക്കുകയാണ് താനെന്നാണ് ടോവിനോ പറയുന്നത്. ‘അവർ താരപദവി മാത്രം പിന്തുടർന്നിരുന്നെങ്കിൽ, ബുർജ് ഖലീഫ പോലെ ആയിത്തീർന്നേനെ… എന്നാൽ അവർ ഇപ്പോൾ എവറസ്റ്റ് കൊടുമുടി പോലെയാണ്! ഒരു കാറ്റിനും അവരെ താഴെയിറക്കാനാവില്ല. അതുകൊണ്ടാണ് അവർ ഇപ്പോഴും തലയുയർത്തി നിൽക്കുന്നത്. എന്ന് ടോവിനോ പറയുന്നു.
‘അവർ ഇത്രയും കാലം മേഖലയിൽ നിൽക്കുന്നതിന് പിന്നിലെ പ്രധാന കാരണം ഇതുവരെ അവരുടെ സിനിമകളിൽ കാത്തുസൂക്ഷിച്ച ഈ സന്തുലിതാവസ്ഥയാണ്. അവർ എല്ലാത്തരം സിനിമകളും ചെയ്തു. നമ്മുടെ മുൻനിര താരങ്ങളെല്ലാം പണ്ട് അങ്ങനെ ചെയ്യുമായിരുന്നു. അതാണ് അവരെ ഒരേ സമയം സൂപ്പർ താരങ്ങളാക്കി മാറ്റിയത്. അവർ ഞങ്ങൾക്കായി വെച്ച മാതൃക പിന്തുടരാൻ ഞാനും ശ്രമിക്കുന്നു’ നടൻ പറഞ്ഞു.
അറിയാവുന്ന ആളുകളുമായി പ്രവർത്തിക്കുന്നതിൽ ഒരു ആശ്വാസം ഉണ്ടെന്നും ടോവിനോ പറയുന്നു. ‘ഞാൻ എപ്പോഴും ഒരു ടീം പ്ലെയറായിട്ടാണ് എന്നെ കാണുന്നത്, അതിനാൽ ഏത് സിനിമയും പ്രവർത്തിക്കാൻ ഞാൻ എന്റെ എഴുത്തുകാരനെയും സംവിധായകനെയും ആശ്രയിച്ചിരിക്കുന്നു. അതിനാൽ ഞാൻ എന്റെ എല്ലാ സംവിധായകരുമായും സഹകരിക്കാൻ ശ്രമിക്കുകായും അവർ എന്നെ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് മനസിലാക്കാനും എവിടെയായിരുന്നാലും ഫിലിം മേക്കിംഗിന്റെ സാങ്കേതിക സൂക്ഷ്മതകൾ പഠിക്കാനും ഞാൻ ശ്രമിക്കുന്നു. ഇതുവഴി കാര്യങ്ങൾ കൂടുതൽ വ്യക്തമായി മനസിലാക്കാനും ഞാൻ എപ്പോഴും ആഗ്രഹിച്ച ജീവിതം നയിക്കാനും എനിക്ക് കഴിയുന്നു’ ടോവിനോ പറഞ്ഞു.
Read more
ടൊവിനോ തോമസ് പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ നിമിഷ സജയനും ഇന്ദ്രൻസും രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രണ്ട് തവണ ഗ്രാമി അവാര്‍ഡ് ജേതാവായ റിക്കി കേജ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. എല്ലാനര്‍ ഫിലിംസിന്റെ ബാനറില്‍ രാധിക ലാവു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, മൈത്രി മൂവീ മേക്കേഴ്സ് എന്നിവരും നിര്‍മ്മാണത്തില്‍ പങ്കാളികളാണ്. നവംബർ 24 ന് റിലീസ് ചെയ്യും.