ഒരു അടി കൊടുത്താല്‍ ആ വേദന വേഗം പോകും, എന്നാല്‍ മാനസികമായി ഏല്‍പ്പിക്കുന്ന പ്രഹരം അങ്ങനെ പോകില്ല: ഉമ നായര്‍

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് ഉമാ നായര്‍. നിലവില്‍ സൂര്യ ടിവിയിലെ കളിവീട് എന്ന പാരമ്പരയിലാണ് ഉമ അഭിനയിക്കുന്നത്. നിരവധി സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. കോടതി സമക്ഷം ബാലന്‍ വക്കീലില്‍ നടന്‍ ദിലീപിനൊപ്പമാണ് നടി അഭിനയിച്ചത്.

ഇപ്പോഴിതാ, ദിലീപിനെ കുറിച്ച് ഉമ പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്. സീ മലയാളം ന്യൂസിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് നടിയുടെ വാക്കുകള്‍. ഒരു അടി കൊടുത്താല്‍ ആ വേദന വേഗം പോകും, എന്നാല്‍ ഊഹാപോഹങ്ങള്‍ വച്ച് മാനസികമായി ഏല്‍പ്പിക്കുന്ന പ്രഹരം അങ്ങനെ പോകില്ല എന്നാണ് ഉമ നായര്‍ പറയുന്നത്.

അതിനാല്‍ തന്നെ ദിലീപ് വിഷയത്തില്‍ രണ്ടു പക്ഷത്തും ചേരാന്‍ ഞാനില്ല. ഒരു വ്യക്തിയെന്ന നിലയില്‍ കോടതിയില്‍ നടക്കുന്ന ഒരു കാര്യത്തില്‍ എനിക്ക് ഒരു അഭിപ്രായം പറയാന്‍ കഴിയില്ല, അദ്ദേഹം പൂര്‍ണ്ണമായും ഒരു തെറ്റുകാരനാണ് എന്നൊന്നും എനിക്ക് പറയാനും കഴിയില്ല. എന്ന് കരുതി അദ്ദേഹത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു എന്നല്ല അതിന്റെ അര്‍ത്ഥം.

ഒരാള്‍ ഒരു തെറ്റ് ചെയ്തെങ്കില്‍ തെളിവ് സഹിതം തെളിയിക്കാം. അതിന് ഇവിടുത്തെ പോലീസുകാര്‍ മിടുക്കരാണ്. കോടതി സസൂഷ്മം നിരീക്ഷിച്ചു കാര്യങ്ങള്‍ തെളിയിച്ചു കൊണ്ട് വരുന്നവരാണ്. അങ്ങനെ തെളിയിച്ചു കൊണ്ടുവരുമ്പോള്‍ നമുക്ക് ആരെ വേണമെങ്കിലും ചീത്ത വിളിക്കാം കല്ലെറിയാം.

Read more

നമ്മുക്ക് നമ്മുടെ സോഷ്യല്‍ മീഡിയയില്‍ എഴുതി തകര്‍ക്കാം. നമുക്ക് എന്ത് വേണമെങ്കിലും ചെയ്യാം. ഉമ നായര്‍ കൂട്ടിച്ചേര്‍ത്തു.