സംയുക്ത ഇനി സിനിമയിലേക്ക് തിരിച്ചു വരില്ല.. 'നീ കഥ കേട്ടോ, ചെയ്യുന്നുണ്ടോ' എന്നൊക്കെ ബിജു ചോദിക്കും, അവളുടെ ഉത്തരം ഇതാണ്; വെളിപ്പെടുത്തി ഊര്‍മിള ഉണ്ണി

മലയാളി സിനിമാസ്വാദകര്‍ എന്നും ചര്‍ച്ചയാക്കാറുള്ള വിഷയമാണ് നടി സംയുക്തയുടെ തിരിച്ചുവരവ്. മിക്ക അഭിമുഖങ്ങളിലും നടന്‍ ബിജു മേനോന്‍ നേരിടാറുള്ള ചോദ്യം കൂടിയാണിത്. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷമായിരുന്നു സംയുക്ത സിനിമയില്‍ നിന്നും മാറി നിന്നത്.

സംയുക്തയെ കുറിച്ച് നടിയും സംയുക്തയുടെ അമ്മയുടെ സഹോദരിയുമായ ഊര്‍മിള ഉണ്ണി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സംയുക്ത സിനിമയിലേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യത്തോട് ആയിരുന്നു ഊര്‍മിള ഉണ്ണി പ്രതികരിച്ചത്.

”സംയുക്ത അങ്ങനെ തിരിച്ചുവരുമെന്ന് എനിക്ക് തോന്നുന്നില്ല. അന്ന് വന്നത് തന്നെ ഒരു നിയോഗം പോലെയാണ്. സിനിമയോട് അത്ര ക്രേസ് ഉള്ള ആളൊന്നുമല്ല സംയുക്ത. നമ്മള്‍ വിചാരിക്കുന്നതു പോലുള്ള ഒരു കുട്ടിയല്ല ചിന്നു. ആ കുട്ടിയുടെ ഒരു നന്മയൊക്കെ വേറെയാണ്.”

”എന്റെ വീട്ടിലെ കുട്ടിയായത് കൊണ്ട് പറയുകയല്ല, നിറകുടം തുളുമ്പില്ല എന്നൊക്കെ പറയുന്നതു പോലെയാണ്. അത് സംയുക്തയുടെ അഭിമുഖം കണ്ടാല്‍ മനസിലാവുമല്ലോ. നല്ല വിവരമുള്ള കുട്ടിയാണ്. ഒരുപാട് പുസ്തകം വായിക്കുന്ന ആളാണ്. യോഗയെ കുറിച്ചൊക്കെ നല്ല വിവരത്തോടെ സംസാരിക്കും.”

Read more

”ഒരു പ്രത്യേകതരം കുട്ടിയാണ്. ചിലപ്പോള്‍ ബിജു ചോദിക്കും, ആ കഥ കേട്ടില്ലേ എങ്ങനെയുണ്ട്? നീ ചെയ്യുന്നുണ്ടോ? ഏയ് ഇല്ല ബിജുവേട്ടാ.. എനിക്ക് മടിയാവുന്നു എന്നൊക്കെ പറയും. സംയുക്തയും ബിജുവിനെയും ഒന്നിച്ചുകണ്ടാല്‍ എന്തൊരു പോസിറ്റീവ് ആണെന്ന് അറിയാമോ? ഒരുപാട് സ്‌നേഹമുള്ള കപ്പിള്‍സാണ്” എന്നാണ് ഊര്‍മിള ഉണ്ണി പറയുന്നത്.