നടിയും ബിഗ് ബോസ് താരവുമായ വനിത വിജയകുമാറിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് മൂന്ന് വിവാഹമോചനങ്ങളാണ്. 2000 ല്‍ നടന്‍ ആകാശുമായിട്ടായിരുന്നു വനിതയുടെ ആദ്യ വിവാഹം.
2007 ല്‍ ആനന്ദ് രാജ് എന്ന ബിസിനസ്‌കാരനെ വിവാഹം ചെയ്‌തെങ്കിലും ഈ ബന്ധവും വേര്‍പിരിഞ്ഞു. പിന്നീട് പീറ്റര്‍ പോളിനെ വിവാഹം കഴിച്ചെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ ഇതും വേര്‍പിരിഞ്ഞു. ആദ്യ രണ്ട് വിവാഹത്തില്‍ വനിതയ്ക്ക് മൂന്ന് മക്കളുമുണ്ട്.
ശ്രീഹരി, ജോവിക, ജയനിത എന്നിവരാണ് വനിതയുടെ മക്കള്‍. മകന്‍ ശ്രീഹരി അമ്മയില്‍ നിന്ന് അകന്നാണ് കഴിയുന്നത്. ഇപ്പോഴിതാ തന്റെ വിവാഹ മോചനങ്ങളെ പറ്റി സംസാരിച്ചിരിക്കുകയാണ് വനിത.
Read more
ലിവ് ഇന്‍ റിലേഷന്‍ഷിപ്പും കല്യാണവും ഒരു പോലെ അല്ലെന്ന് വനിത വിജയകുമാര്‍ വ്യക്തമാക്കി. ‘ആണ്‍കുട്ടികളുണ്ടെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും മറ്റൊരു ബന്ധത്തിലേക്ക് പോവാന്‍ പറ്റില്ല. ഒരു ആണ്‍കുട്ടിയും അത് സമ്മതിക്കില്ല. ആണ്‍കുട്ടികള്‍ സെല്‍ഫിഷ് ആണ്. എന്റെ മകന്‍ സെല്‍ഫിഷ് ആണ്. കാരണം ആണ്‍കുട്ടികള്‍ അവരുടെ അമ്മയെ വളരെയധികം ഇഷ്ടപ്പെടുന്നു. അവരുടെ ലോകമേ അമ്മയായിരിക്കും’ വനിത കൂട്ടിച്ചേര്‍ത്തു.