മലയാളത്തിന്റെ ഗാനഗന്ധര്വ്വന് കെ ജെ യേശുദാസ് സിനിമ പിന്നണിഗാനരംഗത്ത് എത്തിയിട്ട് 60 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് അച്ഛനെ കുറിച്ചുള്ള വിജയ് യേശുദാസിന്റെ വാക്കുകളാണ്. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു വിജയ് അപ്പയെക്കുറിച്ച് വാചാലനാവുന്നത്. സംഗീതയാത്രയില്‍ അറുപതാം വാര്‍ഷികം ആഘോഷിക്കുന് വേളയില്‍ ഈ അഭിമുഖം വീണ്ടും ചര്‍ച്ചയാവുകയാണ്.
ശബ്ദം നന്നായി സൂക്ഷിച്ചില്ലെങ്കിലാണ് അപ്പ വഴക്ക് പറയാറുള്ളത്. അതിനായി അപ്പ പിന്തുടരുന്ന കാര്യങ്ങള്‍ താനും ചെയ്യാതെ വരുന്ന സമയത്ത് വഴക്ക് കിട്ടാറുണ്ട്. സാധകം മുടക്കിയാലും, ഓവറായി എക്സര്‍സൈസ് ചെയ്താലും ചോക്ലേറ്റോ ഐസ്ക്രീമോ കഴിക്കുന്നത് കണ്ടാലുമെല്ലാം അപ്പ ചോദിക്കാറുണ്ട്. അപ്പയെന്ന ഗുരു പല കാര്യങ്ങളിലും കാര്‍ക്കശ്യക്കാരനാണ്. അതൊക്കെ പാലിക്കാനായി താനെന്നും ശ്രമിക്കാറുണ്ടെന്നും വിജയ് പറയുന്നു.
Read more
തുടക്കത്തിലൊക്കെ യേശുദാസിന്റെ മകന് ഇമേജ് പ്രശ്നമായിരുന്നു. നിരാശ അനുഭവപ്പെട്ട സന്ദര്‍ഭങ്ങളുമുണ്ടായിരുന്നു. പിന്നീട് അതൊരു പോസിറ്റീവായ കാര്യമാണെന്ന് തിരിച്ചറിഞ്ഞ് ചിന്താഗതി മാറ്റുകയായിരുന്നു വിജയ് യേശുദാസ്. ഇടനാഴിയില്‍ ഒരു കാലൊച്ചയിലൂടെയായിരുന്നു വിജയ് സിനിമയില്‍ ആദ്യമായി പാടിയത്. 8ാമത്തെ വയസ്സില്‍ വിജയിനെക്കൊണ്ട് ആ പാട്ട് പാടിപ്പിച്ചത് ദക്ഷിണാമൂര്‍ത്തിയായിരുന്നു.