'രാത്രി 12 മണിവരെ കടകള്‍ തുറന്നാല്‍ തിരക്ക് കുറയും' ബസുകള്‍ കൂടുതല്‍ ട്രിപ്പുകള്‍ ഓടട്ടെ; ഇനിയും അടച്ച് പൂട്ടരുതെന്ന് വിനോദ് ഗുരുവായൂര്‍

സംസ്ഥാന സര്‍ക്കാര്‍ കോവിഡ് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് വരുകയാണ്. അതിന്റെ ഭാഗമായി സിനിമ ഷൂട്ടിങ്ങിനും കേരളത്തില്‍ അനുമതി ലഭിച്ചു. ഇപ്പോഴിതാ ലോക്ക്ഡൗണ് ഇളവുകളെ കുറിച്ച് തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാഇണ് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍.

രാത്രി 12 വരെ ഷോപ്പ് തുറന്നാല്‍ തിരക്കില്ലാത്ത, അകലം പാലിക്കാന്‍ എളുപ്പമാവും.രാത്രികള്‍ കൃത്യമായി ഉപയോഗിച്ചാല്‍ ക്യു നിര്‍ത്തി തിരക്ക് കൂട്ടുന്നത് ഒഴിവാക്കാന്‍ പറ്റില്ലേ എന്നും വിനോദ് ചോദിക്കുന്നു. ഇനിയും ഒരു ലോക്ക്ഡൗണ്‍ തന്നെ പോലുള്ളവര്‍ക്ക് താങ്ങാനാവില്ലെന്നും വിനോദ് കൂട്ടിച്ചേര്‍ത്തു.

“കൂടുതല്‍ സമയം കടകള്‍ തുറക്കട്ടെ. രാത്രി 12 വരെ ഷോപ്പ് തുറന്നാല്‍ തിരക്കില്ലാത്ത, അകലം പാലിക്കാന്‍ എളുപ്പമാവും. ബസുകള്‍ കൂടുതല്‍ ട്രിപ്പുകളും, രാത്രികളും ഓടണം. രാത്രികള്‍ കൃത്യമായി ഉപയോഗിച്ചാല്‍ ക്യു നിര്‍ത്തി തിരക്ക് കൂട്ടുന്നത് ഒഴിവാക്കാന്‍ പറ്റില്ലേ. രണ്ടു ഷിഫ്റ്റായി തിരിച്ചാല്‍ എല്ലാവര്‍ക്കും ജോലിയുമാവില്ലേ. ഇനി അടച്ചു പൂട്ടരുത്. പിടിച്ചു നില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ്.”

Read more

വിനോദ് ഗുരുവായൂര്‍ വ്യക്തമാക്കി.