പാരസൈറ്റ്: കലാധിഷ്ഠിത ഔന്നത്യത്തിന്റെ നിരാസവും ഉപരിപ്ലവതയും

സനൽ ഹരിദാസ്
ഈ വർഷത്തെ മികച്ച സിനിമയ്ക്കുള്ള ഓസ്കാർ ബഹുമതി നേടിയതും, വർഗവൈരുധ്യങ്ങളെ അവതരിപ്പിയ്ക്കുന്ന ഒന്നായി പൊതുവിൽ വിലയിരുത്തപ്പെട്ടതുമായ കൊറിയൻ ചലച്ചിത്രമാണ് “പാരസൈറ്റ്”. പാം ദി ഓർ അടക്കം മറ്റനേകം പുരസ്കാരങ്ങളും ഈ ചിത്രത്തെ തേടിയെത്തുകയുണ്ടായി ഒരു ദരിദ്രകുടുംബത്തിലെ അംഗങ്ങൾ തങ്ങളുടെ ബന്ധം മറച്ചുവച്ചും പരസ്പരം അപരിചിതരായി നടിച്ചും അതിസമ്പന്നമായൊരു കുടുംബത്തിലേക്ക് നുഴഞ്ഞുകയറുന്നതും, തുടർന്ന് വർഗങ്ങളുടെ കലർപ്പിലേയ്ക്ക് നീളുന്നതുമായ ആഖ്യാനമാണ് ഈ സിനിമയുടെ ഉള്ളടക്കം എന്ന് സാമാന്യമായി പറയാം.
(സമ്പന്നവും അസമ്പന്നവുമായ കുടുംബങ്ങൾ യഥാക്രമം “പാർക്” കുടുംബമെന്നും “കിം ക്ലാൻ” കുടുബമെന്നും അറിയപ്പെടുന്നു)
The 5 Best Films Starring the Parasite Cast
പരിചാരക-പരിചരിത സഹവാസത്തിന്റെ തുടരാഖ്യാനങ്ങളിൽ;
ഉപരിവർഗ ജീവിതത്തിന്റെ സുഖലോലുപതകളിൽ അസമ്പന്നർക്കുണ്ടാകുന്ന അമ്പരപ്പും, അടിസ്ഥാനവർഗ ശരീരവും ശൈലികളും സമ്പന്നരിൽ ഉണർത്തുന്ന അവജ്ഞയുമെല്ലാം സൂക്ഷ്മവും സ്വീകാര്യവുമാം വിധമാണ് സിനിമ പ്രേക്ഷകർക്കു മുൻപിൽ അവതരിപ്പിക്കുന്നത്. ഈ നിലയിൽ നിലകൊള്ളുന്ന വൈരുധ്യങ്ങൾ പ്രകടമായ പരസ്പരഹിംസയിലേക്കുതന്നെ വഴിതുറക്കുന്ന സന്ദർഭങ്ങളിലേക്കും സിനിമയുടെ അവസാനഭാഗങ്ങൾ ചെന്നെത്തുന്നുണ്ട്. ധനാഢ്യത പ്രാപിക്കാനുള്ള ദരിദ്രന്റെ തീവ്രവാഞ്ജയും, ഉപരിവർഗം തിരിച്ചു പുലർത്തുന്ന അരോചക ചിന്തയും അതേപടി നിലനിർത്തിക്കൊണ്ടു തന്നെയാണ് സിനിമയുടെ തിരശ്ശീല താഴുന്നതും.
Parasite
ഇവിടെ ഇതുവരേക്കും പ്രസ്താവിച്ച നിലയിൽ തന്നെ ഈ സിനിമ മനസ്സിലാക്കപ്പെട്ടു എന്നാണ് ഇതേ സംബന്ധിച്ചുള്ള തുടർ ചലനങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. എന്നാൽ പാരസൈറ്റ് മുന്നോട്ടുവയ്ക്കുന്ന, “സാംസ്കാരിക പ്രതിസന്ധി” എന്ന ആശയം മിക്കവാറും ചർച്ച ചെയ്യപ്പെടുകയുണ്ടായില്ലെന്നതാണ് വാസ്തവം.
സിനിമയുടെ ആരംഭത്തിൽ തന്നെ മേൽപ്പറഞ്ഞ പ്രതിസന്ധിയുടെ ആദ്യാങ്കുരങ്ങൾ ദൃശ്യമാണെന്നു കാണാം.
What Is
അതിങ്ങനെയാണ് : കിം ക്ലാൻ കുടുംബം ഒത്തുചേർന്ന് ഭക്ഷണം കഴിയ്ക്കുന്നിടത്തേക്ക് കടന്നുവരുന്ന കുടുംബസുഹൃത്ത് (പ്രത്യേകമായും-കിം ന്റെ മകന്റെ സുഹൃത്ത്) ഒരു സമ്മാനപ്പൊതി കൊണ്ടുവരുന്നു. ആകാംക്ഷാപൂർവ്വം അത് തുറന്നു നോക്കുമ്പോൾ അതിന്റെ ഉള്ളടക്കമാകുന്നത് ഒരു അലങ്കാരക്കല്ലാണ്. കലാപരമായി വലിയ മൂല്യമുള്ള അതിനെ, തികഞ്ഞ പുച്ഛത്തോടെയാണ് ആ കുടുംബമൊന്നാകെ പരിഗണിക്കുന്നത്/അവഗണിക്കുന്നത്. “ഭക്ഷണമായിരുന്നെങ്കിൽ നന്നായിരുന്നു” എന്ന അമ്മയുടെ അഭിപ്രായ പ്രകടനത്തെ അതിഥിയിൽ നിന്നും നിയന്ത്രിക്കാൻ ശ്രമിക്കുന്ന മകളേയും ഈ വേളയിൽ കാണാവുന്നതാണ്.   (പിന്നീടൊരു ഘട്ടത്തിൽ ഈ കല്ല് അവരിലൊരാളുടെ തന്നെ – മകന്റെ – തല തച്ചു തകർക്കാൻ മറ്റൊരാളാൽ ഉപയോഗിക്കപ്പെടുന്നുണ്ട്)
A Highly Collectible Rock Plays a Key Role in the Oscar-Nominated ...
ഉപരിവർഗകുടുംബത്തിലേക്ക് വന്നാൽ, അവർ താമസിക്കുന്ന ആഡംബരഗൃഹം തന്നെ കലാപരമായി നിർമിക്കപ്പെട്ടതാണെന്നു വരുന്നു (പ്രശസ്തനായ ഒരു ആർക്കിടെക്റ്റ് രൂപകല്പന ചെയ്തു നിർമിച്ച വീട് പ്രസ്തുത കുടുംബം പിന്നീട് വിലക്കു വാങ്ങുകയായിരുന്നു). കൂടാതെ, കിം ക്ലാൻ കുടുംബത്തിലെ ഒരംഗം (മകൾ) അവിടെ നിയമിക്കപ്പെടുന്നത് കലാധ്യാപികയുടെ വേഷത്തിലാണ്. പത്തു വയസ്സിനു താഴെയുള്ള ഒരു ബാലനെ ചിത്രകല അഭ്യസിപ്പിക്കുന്നതിനായി നിയോഗിയ്ക്കപ്പെടുകയാണ് അവൾ. കുട്ടിയുടെ ചിത്രങ്ങളോടുള്ള കമ്പവും വരകളും സമ്പന്നവർഗകുടുംബത്തിൽ നിർമിക്കുന്ന മതിപ്പും ശ്രദ്ധയും വളരെ പ്രകടവുമാണ്.
Q Branch Mirror Site: 10월 2019
വ്യത്യസ്തമായ രണ്ടു വർഗങ്ങളുടെ കലയോടുള്ള സമീപനമായി ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ് (വിശാലാർഥത്തിൽ സാഹിത്യം, തത്ത്വചിന്ത മുതലായ മാനവിക വിഷയങ്ങളോട് ആകമാനമായും). ദരിദ്രവിഭാഗത്തിന് കലയോടുള്ള സമീപനം തീർത്തും തിരസ്കാരപരമാണെങ്കിൽ, സമ്പന്നവിഭാഗത്തിൽ അത് ഉദാരാമായ സ്വീകാര്യത നേടുന്നു.
“ഒരു കലാവസ്തുവാൽ തലക്കേൽക്കുന്ന മാരകപ്രഹരം” എന്ന ദൃശ്യ ബിംബം, അടിസ്ഥാനവർഗ്ഗത്തിന്റെ സാംസ്കാരിക നിരാസത്തിനു നേർക്കു തന്നെയാണ് വന്നു പതിയ്ക്കുന്നത്. സമ്പന്ന ഗൃഹത്തിലെ നായകനും സമാനമായി, ഒരു കലാപ്രകടനത്തിനിടയിലാണ് അത്യാഹിതപ്പെടുന്നത്. ഡ്രൈവറായി തൊഴിലെടുത്തു പോരുന്ന ദരിദ്രകുടുംബാംഗത്തിന്റെ (പിതാവ്) ഉള്ളിനാറ്റത്തോടുള്ള/ഗന്ധത്തോടുള്ള വെറുപ്പിൽ നിന്നും ആരംഭിച്ചു കാണുന്ന ഗന്ധപരമായ അസഹിഷ്ണുതയാണ് അയാളെ കൊലപാതകത്തിന്റെ ഇരയെന്ന രീതിയിൽ പരിണമിപ്പിക്കുന്നത്. സമ്പന്നവർഗ കലാസമീപനത്തിന്റെ ഉള്ളടക്കപരമായ ഉപരിപ്ലവതയിലേയ്ക്കാണ് ഇത് വിരൽ ചൂണ്ടുന്നത് (“ഇൻക്ലൂസിവ്” മനോനില നിർമിതമാകുന്നതിലെ അപര്യാപ്തത)
Parasite Series Will Expand the World of the Movie – /Film
ഇത്തരം കാര്യകാരണങ്ങളാൽ; “കല, സാഹിത്യം, തത്ത്വചിന്ത തുടങ്ങിയ ബൗദ്ധികവും സാംസ്‌കാരികവുമായ വളർച്ചാസഹായികളോടുള്ള നിരാസവും ഉൾക്കൊള്ളലിലെ ഉപരിപ്ലവതയും” എന്ന ദർശനത്തെക്കൂടി ചേർത്തു വായിച്ചു കൊണ്ടു മാത്രമേ ഈ ചിത്രത്തിന്റെ വായന പൂർണത നേടൂ. “പരാദജീവിതം ഒരു തിരഞ്ഞെടുപ്പല്ല, ലോകവ്യാപിയും ആധിപത്യാധിഷ്ഠിതവുമായ പരാധീനതയാണ്” – എന്ന പുരോഗമന വിലയിരുത്തലിനോടൊപ്പം, പരാദ സൃഷ്ടിയുടെ സാംസ്കാരിക കാരണങ്ങളും വന്മര സമാനരുടെ ബൗദ്ധിക നാട്യങ്ങളും സമാനമായ പരിഗണനയർഹിക്കുന്നു.