2012ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമായ കമാല്‍ ധമാല്‍ മാലമാലിലെ ഒരു രംഗമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ബോളിവുഡ് നടന്‍ ശ്രേയസ് തല്‍പാഡെ ഒരു വാഹനത്തെ കാല്‍ ഉയര്‍ത്തി വച്ച് തടയുന്ന രംഗമായിരുന്നു ഇത്. വാഹനത്തില്‍ പതിച്ചിരുന്ന ഓം ചിഹ്നത്തിലാണ് നടന്‍ കാല് വച്ചത്. ഇതാണ് നീണ്ട 11 വര്‍ഷത്തിന് ശേഷം വിമര്‍ശകര്‍ കുത്തിപ്പൊക്കിയത്.
ക്രിസ്ത്യന്‍ മതവിശ്വാസിയായിട്ടാണ് നടന്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. ‘ക്രിസ്ത്യന്‍ ഓമില്‍ കാല്‍ വയ്ക്കുന്നു. മറ്റേതെങ്കിലും മതത്തോടുള്ള ഇത്തരത്തിലുള്ള അനാദരവ് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?’ എന്നിങ്ങനെയായിരുന്നു ഈ സീനിനെ കുറിച്ച് ട്വിറ്ററില്‍ ഉയര്‍ന്ന ആരോപണം.
സംഭവം വിവാദമായതോടെ ശ്രേയസ് തല്‍പാഡെ ഈ രംഗത്തെക്കുറിച്ച് ഖേദം പ്രകടിപ്പിച്ചു. ഞാന്‍ അത് കാണുകയും സംവിധായകന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യണമായിരുന്നു. ‘ എന്ന് നടന്‍ ശ്രേയസ് തല്‍പാഡെ പ്രതികരിച്ചു.
Read more
ഒരാള്‍ ഷൂട്ട് ചെയ്യുമ്പോള്‍ വളരെയധികം ഘടകങ്ങളുണ്ടെന്നും, വീഡിയോയില്‍ കാണുന്നതിനെ കുറിച്ച് ന്യായീകരിക്കുകയല്ലെന്നും പൂര്‍ണ്ണമായും മനഃപൂര്‍വമല്ലാത്ത കാര്യമായിരുന്നു എന്നും നടന്‍ പ്രതികരിച്ചു. അതേസമയം, ചിത്രത്തിലെ ഈ രംഗം തന്നെ കുത്തിപ്പൊക്കി വിവാദമാക്കിയതിനെതിരെ നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്.