15 വർഷത്തെ പ്രണയം; കീർത്തി സുരേഷ് വിവാഹിതയാകുന്നു

ബാല താരമായെത്തി നായികയായി മാറിയ നടിയാണ് കീര്‍ത്തി സുരേഷ്. അമ്മ മേനകയുടെ വഴിയെ അഭിനയത്തില്‍ സജീവമായ കീര്‍ത്തി ഇന്ന് തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ്. 15 വർഷത്തെ പ്രണയത്തിനൊടുവിൽ നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്. ആൻ്റണി തട്ടിലാണ് വരൻ. ഡിസംബർ മാസത്തിൽ വിവാഹം നടക്കും. ഡിസംബർ 11, 12 തിയതികളിലായി വിവാഹം നടക്കുമെന്നാണ് വിവരം.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹമെന്നും റിപ്പോർട്ടുണ്ട്. വിവാഹക്കാര്യം ഉടനെ കീർത്തിയും കുടുംബവും ഔദ്യോഗികമായി അറിയിക്കും. 15 വർഷത്തോളമായി പ്രണയത്തിലായിരുന്നു ഇരുവരും. ഹൈ സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് കീർത്തി സുരേഷ് ആൻ്റണിയെ പരിചയപ്പെടുന്നത്. ആന്റണി അന്ന് കോളേജിൽ പഠിക്കുകയാണ്. ഏറെക്കാലമായി പ്രണയത്തിലായിരുന്നെങ്കിലും ഈ വിവരം മാധ്യമങ്ങൾ അറിയാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചു.

Keerthy Suresh to marry longtime boyfriend Antony Thattil in December -  India Today

താൻ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ കീർത്തി സുരേഷ് പറഞ്ഞിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ താരം പങ്കുവെച്ചിരുന്നില്ല. നിർമാതാവ് ജി സുരേഷ് കുമാറിൻ്റെയും നടി മേനക സുരേഷിൻ്റെയും ഇളയ മകളാണ് കീർത്തി സുരേഷ്. മലയാള ചിത്രം ഗീതാഞ്ജലിയിലൂടെയാണ് കീർത്തി നായികയായി തുടക്കം കുറിക്കുന്നത്. തമിഴകത്തേക്ക് കടന്നതോടെ വലിയ അവസരങ്ങൾ നടിക്ക് ലഭിച്ചു. തെലുങ്കിൽ ചെയ്‌ത മഹാനടി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കീർത്തി സ്വന്തമാക്കി. ബേബി ജോൺ ആൺ കീർത്തിയുടെ റിലീസ് ചെയ്യാനുള്ള സിനിമ. നടിയുടെ ആദ്യ ബോളിവുഡ് ചിത്രമാണിത്.

Read more