തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന വിനയന്‍ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിനെ പ്രശംസിച്ച് സംവിധായകന്‍ സജിന്‍ ബാബു. സാങ്കേതികപരമായി മികവ് പുലര്‍ത്തുന്ന ചിത്രമാണിതെന്ന് അദ്ദേഹം പറഞ്ഞു. നടന്‍ സിജു വില്‍സണ്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ അജയന്‍ ചാലിശ്ശേരി തുടങ്ങിയവരെയും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദിച്ചു.
‘ടെക്‌നിക്കലി എല്ലാ മേഖലയും പെര്‍ഫെക്ട് ആയി വര്‍ക്ക് ചെയ്തിരിക്കുന്ന സിനിമായാണ് ഇന്ന് റിലീസായ പത്തൊമ്പതാം നൂറ്റാണ്ട്. ആക്ഷന്‍ രംഗങ്ങള്‍ എല്ലാം മികച്ചതായിരുന്നു. അജയന്‍ ചാലിശ്ശേരിയുടെ പ്രൊഡക്ഷന്‍ ഡിസൈന്‍ ഗംഭീമായിരിക്കുന്നു.
കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി സിജു വില്‍സണ്‍ എന്ന നടന്‍ ചെയ്തിരിക്കുന്ന എഫര്‍ട്ടും ഹാര്‍ഡ് വര്‍ക്കും ഫിസിക്കല്‍ ഫിറ്റ്‌നസുമൊക്ക സ്‌ക്രീനില്‍ കാണാന്‍ കഴിയും. അതിനദ്ദേഹം ഒരുപാട് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. നല്ലൊരു തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ലഭിക്കുന്ന ചിത്രമായി അനുഭവപ്പെട്ടു’, സജിന്‍ ബാബു പറഞ്ഞു.
ബിഗ് ബജറ്റിലൊരുങ്ങിയ ചിത്രത്തിന്റെ വിഷ്വല്‍ ക്വാളിറ്റിയെക്കുറിച്ചും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച പിരിയോഡിക് ഡ്രാമയെന്നും അഭിപ്രായമുണ്ട്. ആറാട്ടുപുഴ വേലായുധപണിക്കരായി എത്തി സിജു വിസണ്‍സണിന്റെ അടക്കമുള്ള അഭിനേതാക്കളുടെ പ്രകടനം സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും അഭിപ്രായങ്ങളുണ്ട്.
Read more
ഓണത്തിന്റെ അവധി വന്നതിനാല്‍ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലേക്കുള്ള ഡബ്ബിംഗ് കോപ്പികള്‍ മുഴുവന്‍ സെന്‍സര്‍ ചെയ്ത് ലഭിച്ചില്ല. ഓണാവധി കഴിഞ്ഞ് സെന്‍സര്‍ പൂര്‍ത്തിയാക്കിയ ശേഷമേ മറ്റു ഭാഷകളില്‍ പത്തൊമ്പതാം നൂറ്റാണ്ട് റിലീസ് സാധ്യമാകൂ.