'കാറ്റ് പോലെ മൃദുവായവൾ, സമുദ്രം പോലെ ശക്തമായവൾ.. ഇവൾ സമുദ്രകുമാരി പൂങ്കുഴലി'; പൊന്നിയിൻ സെൽവനിൽ സമുദ്രകുമാരിയായി ഐശ്വര്യ ലക്ഷ്മി

കാറ്റ് പോലെ മൃദുവായവൾ, സമുദ്രം പോലെ ശക്തമായവൾ സമുദ്ര കുമാരി പൂങ്കുഴലി.’പൊന്നിയിൻ സെൽവനി’ലെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. ഐശ്വര്യ ലക്ഷ്മിയുടെ പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. സമുദ്ര കുമാരി പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഐശ്വര്യ എത്തുന്നത്.

‘കാറ്റ് പോലെ മൃദുവായവൾ, സമുദ്രം പോലെ ശക്തമായവൾ’ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് അണിയറ പ്രവർത്തകർ പൂങ്കുഴലിയെ പ്രേക്ഷകർക്ക് മുൻപിൽ പരിചയപ്പെടുത്തിയത്.  മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിൽ പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് പറയുന്നത്.

Read more

വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.