മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്കിപ്പുറം ഒന്നിക്കുന്നു എന്ന പ്രത്യേകതകൊണ്ട് മലയാള സിനിമയിൽ ഏറെ നാളുകളായി ശ്രദ്ധ നേടുന്ന ഒരു ചിത്രമാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമ. അതുകൊണ്ട് തന്നെ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കാറുള്ളതും.
ഇപ്പോഴിതാ സിനിമയിൽ നിന്നുള്ള മമ്മൂട്ടിയുടെ ഒരു സ്റ്റിൽ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഡൽഹിയിൽ നടക്കുന്ന സിനിമയുടെ ചിത്രീകരണത്തിൽ നിന്നുള്ള മമ്മൂട്ടിയുടെ സ്റ്റില്ലുകളാണ് ആരാധകരെ അടക്കം ഇളകി മറിച്ചിരിക്കുന്നത്.
കറുത്ത കോട്ട് ധരിച്ച് ഒരു ഹാൻഡ്ബാഗും പിടിച്ചു നിൽക്കുന്ന മാമൂട്ടിയുടെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. മിനിറ്റുകൾക്കുള്ളിൽ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
വമ്പൻ താരനിരയെ കൂടാതെ, രഞ്ജി പണിക്കർ, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സരിൻ ഷിഹാബ് തുടങ്ങി നിരവധി താരങ്ങളും മഹേഷ് നാരായണൻ്റെ പ്രോജക്ടിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പേരിടാത്ത ഈ പ്രോജക്ടിൽ പ്രശസ്ത നടൻ പ്രകാശ് ബെലവാടിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ശ്രീലങ്കയ്‌ക്ക് പുറമെ അബുദാബി, ഡൽഹി, കൊച്ചി, ഹൈദരാബാദ്, തായ്‌ലൻഡ് തുടങ്ങി നിരവധി സ്ഥലങ്ങളിലയാണ് സിനിമയുടെ ചിത്രീകരണം എന്നാണ് റിപോർട്ടുകൾ.