ആട് 2 സിനിമ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത യുവാവിനെതിരെ സംവിധായകന്‍ മിഥുന്‍ ഇമാനുവല്‍

ആട് 2 സിനിമ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത യുവാവിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി സംവിധായകന്‍ മിഥുന്‍ ഇമാനുവല്‍. അതിജീവനത്തിനായി കഷ്ട്ടപ്പെടുന്ന ഒരു വ്യവസായത്തിന്റെ കടയ്ക്കല്‍ കോടാലി വെക്കുന്ന , ഒരു ബിസിനസ്സില്‍ കോടികള്‍ ഇന്‍വെസ്റ്റ് ചെയ്യുന്ന ഒരു നിര്‍മ്മാതാവിന്റെ അദ്ധ്വാനം കാറ്റില്‍ പറത്തുന്ന, ഇത്തരം തന്തയ്ക്കു പിറക്കാത്തവന്‍മാര്‍ സമൂഹത്തിനു തന്നെ ഒരു ബാധ്യത ആണ്. – മിഥുന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു മൈലാഞ്ചിമോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണിത്… തീയറ്ററില്‍ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയുടെ വ്യാജപകര്‍പ്പ് മുഴുവനായും അപ്ലോഡ് ചെയ്തിരിക്കുന്നു… യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ അത് ഷെയര്‍ ചെയ്ത അനേകം പേര്‍.. ഇങ്ങനത്തെ നിരവധി പോസ്റ്റുകള്‍ മറ്റു പേജുകളില്‍… അതിജീവനത്തിനായി കഷ്ട്ടപ്പെടുന്ന ഒരു വ്യവസായത്തിന്റെ കടയ്ക്കല്‍ കോടാലി വെക്കുന്ന , ഒരു ബിസിനസ്സില്‍ കോടികള്‍ ഇന്‍വെസ്റ്റ് ചെയ്യുന്ന ഒരു നിര്‍മ്മാതാവിന്റെ അദ്ധ്വാനം കാറ്റില്‍ പറത്തുന്ന, ഇത്തരം തന്തയ്ക്കു പിറക്കാത്തവന്‍മാര്‍ സമൂഹത്തിനു തന്നെ ഒരു ബാധ്യത ആണ്… ഡിയര്‍ ഘമം…. നടപടികള്‍ മാതൃകാപരമാവണം… മേലില്‍ ഒരു സിനിമയ്ക്കും ഇത്തരം അവസ്ഥ ഉണ്ടാകരുത്….

Read more

https://www.facebook.com/photo.php?fbid=10210808782191717&set=a.10201597009703162.1073741825.1115753250&type=3&theater