കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ അഞ്ചാം പാതിര നാളെ തിയേറ്ററുകളിലെത്തുകയാണ്. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലര്‍ വലിയ ആകാംക്ഷയാണ് പ്രേക്ഷകരില്‍ ഉണ്ടാക്കിയിരിക്കുന്നത്. അജ്ഞാതനായ ഒരു സീരിയല്‍ കില്ലറെ പിന്തുടരുന്ന ക്രിമിനോളജിസ്റ്റായാണ് സിനിമയില്‍ കുഞ്ചാക്കോ ബോബനെത്തുന്നത്.
” അഞ്ചാം പാതിര എന്റെ ആദ്യത്തെ ഇന്‍വെസ്റ്റീഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ്.ഒരു കുറ്റാന്വേഷണ കഥയുടെ എല്ലാ ചേരുവകളും ഇതിലുണ്ട്. നായകനും പ്രതി നായകനും കൊലപാതങ്ങളും പോലീസിന്റെ അന്വേഷണ രീതികളും അതിന്റെ ട്വിസ്റ്റുകളുമൊക്കെ അടങ്ങിയ ചിത്രമാണ് “”അഞ്ചാം പാതിര””. സംവിധായകന്‍ മിഥന്‍ മാനുവല്‍ തോമസ്സ് പറഞ്ഞു.
മിഥുന്‍ മാനുവല്‍ തോമസ് തന്നെ സംവിധാനം ചെയ്ത അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവ് എന്ന ചിത്രം നിര്‍മ്മിച്ച ആഷിക് ഉസ്മാനാണ് അഞ്ചാം പാതിരയുടെയും നിര്‍മ്മാതാവ്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാമിന്റേതാണ്.
Read more
ഒരു ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ ഷറഫുദ്ധീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് തുടങ്ങി വലിയ താരനിര തന്നെ വേഷമിടുന്നു. ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് കുഞ്ചാക്കോ പ്രത്യക്ഷപ്പെടുന്നത്.