നടന്‍ അല്ലു രമേഷ് അന്തരിച്ചു

തെലുങ്ക് അഭിനേതാവ് അല്ലു രമേഷ് (52) അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. വിശാഖപട്ടണത്തിലെ വസതിയില്‍ വച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംവിധായകന്‍ ആനന്ദ് രവി അടക്കമുള്ള സിനിമാപ്രവര്‍ത്തര്‍ നടന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Read more

2001 ല്‍ റിലീസ് ചെയ്ത ചിരുജല്ലു എന്ന സിനിമയിലൂടെയാണ് അല്ലു രമേഷ് അരങ്ങേറ്റം കുറിച്ചത്. തൊളു ബൊമ്മലാട്ട, മധുര വൈന്‍സ്, വീഥി, ബ്ലേഡ് ബാജി, നെപ്പോളിയന്‍ തുടങ്ങി അന്‍പതോളം സിനിമകളില്‍ വേഷമിട്ടു.