ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നു; നിശ്ചയം കഴിഞ്ഞു, ചിത്രങ്ങള്‍

നടന്‍ ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നു. താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അങ്കമാലി സ്വദേശിയാണ് താരത്തിന്റെ വധു. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമാണെന്നും ഈ ജൂണില്‍ വിവാഹം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആന്റണിയുടെയും വധുവിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അടുത്തിടെയാണ് ആന്റണി വര്‍ഗീസിന്റെ സഹോദരി അഞ്ജലിയുടെ വിവാഹം കഴിഞ്ഞത്. ജിപ്സണ്‍ ആണ് അഞ്ജലിയുടെ വരന്‍. എളവൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ വെച്ചായിരുന്നു വിവാഹം.

ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ആന്റണി വര്‍ഗീസ്. ചിത്രത്തിലെ പെപ്പെ എന്ന കഥാപാത്രം താരത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. പിന്നീട് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ചിത്രത്തില്‍ അഭിനയിച്ചു.

ജല്ലിക്കട്ട് ആണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. രാജ്യാന്തര ചലച്ചിത്രമേളകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായിരുന്നു. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന അജഗജാന്തരം എന്ന ചിത്രത്തിലാണ് ആന്റണിയുടെതായി റിലീസിന് ഒരുങ്ങുന്നത്.