നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര- നാടക നടന്‍ കൈനകരി തങ്കരാജ് (77) അന്തരിച്ചു. കൊല്ലം കേരളപുരം വേലം കോണത്ത് സ്വദേശിയാണ്. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്.
10,000 വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ ആപൂര്‍വ്വം നാടകനടന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം.

് നാടകരംഗത്തു നിന്നും വിലക്ക് ഏര്‍പ്പെടുത്തിയപ്പോളായിരുന്നു സിനിമയിലേക്കുള്ള വരവ്. പ്രേം നസീര്‍ നായകനായി എത്തിയ ആനപ്പാച്ചന്‍ ആയിരുന്നു ആദ്യ ചിത്രം.ചിത്രത്തില്‍ പ്രേംനസീറിന്റെ അച്ഛനായിട്ടായിരുന്നു അഭിനയിച്ചത്.ഈ ചിത്രത്തിനുശേഷം അച്ചാരം അമ്മിണി ഓശാരം ഓമന,ഇതാ ഒരു മനുഷ്യന്‍, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

Read more

അതിനുശേഷം വീണ്ടും കെപിഎസിയുടെ നാടകഗ്രൂപ്പില്‍ ചേര്‍ന്നു.എന്നാല്‍ ഏറെ നാള്‍ കഴിയുന്നതിനു മുന്‍പു തന്നെ നാടകപ്രവര്‍ത്തനം മതിയാക്കി വീണ്ടും സിനിമയില്‍ സജീവമായി.അതിനിടയിലായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ മ യൗ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. ഹോം, ഈ മ യൗ, ലൂസിഫര്‍ എന്നീ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധ നേടി.