ബസ് തടഞ്ഞ് സിനിമാ പ്രമോഷന്‍; സര്‍പ്രൈസുമായി സിജു വിത്സന്‍

ബസ് തടഞ്ഞ് സിനിമാ പ്രമോഷനുമായി നടന്‍ സിജു വിത്സന്‍. താരം നായകനായി എത്തുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായാണ് വിനോദ യാത്രയ്ക്ക് പോകുന്ന വണ്ടി തടഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍പ്രൈസ് നല്‍കിയത്. ‘വണ്ടി തടഞ്ഞ് പ്രമോഷന്‍ എന്ന് കേട്ടിട്ടുണ്ടോ? എന്നാ കണ്ടോളു’ എന്ന ക്യാപ്ഷനോടെയുള്ള വീഡിയോയാണ് സിജു പങ്കുവച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് തിരികെ പോകുമ്പോഴാണ് സിജു ബസ് തടഞ്ഞത്. രാത്രി സമയത്ത് ബസിനുള്ളിലേക്ക് പെട്ടെന്ന് കയറി വന്ന അതിഥിയെ കണ്ട് എല്ലാവരും ഞെട്ടി. അല്‍പ നേരം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം സമയം ചിലവിട്ട ശേഷം അവര്‍ക്കൊപ്പം സെല്‍ഫിയും എടുത്ത ശേഷമാണ് സിജു മടങ്ങിയത്.

സിജു വിത്സന്റെ കുറിപ്പ്:

”വണ്ടി തടഞ്ഞ് പ്രമോഷന്‍ എന്ന് കേട്ടിട്ടുണ്ടോ? എന്നാ കണ്ടോളൂ..

സുഹൃത്തുക്കളുമൊത്തുള്ള യാത്ര എപ്പോഴും സ്‌പെഷലാണ്. നിവിന്‍ പോളിക്കും അല്‍ഫോന്‍സ് പുത്രനുമൊപ്പമുള്ള ഞങ്ങളുടെ പള്ളിക്കാലത്തെ യാത്രയാണ് എന്റെ ആദ്യത്തെ അവിസ്മരണീയ യാത്ര. ഇന്നലെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രമോഷന്‍ കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് മടങ്ങുമ്പോള്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ബസില്‍ യാത്ര ചെയ്യുന്നത് കണ്ടു.

എനിക്ക് അവരോട് അസൂയ തോന്നി. അവര്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കാന്‍ തീരുമാനിച്ചു. അവരോടൊപ്പമുള്ളത് മനോഹരമായ നിമിഷങ്ങളായിരുന്നു. അവരുടെ സന്തോഷം കണ്ടപ്പോള്‍ എനിക്കും വളരെ സന്തോഷം തോന്നി.

Read more