വസ്ത്രം ബോര്‍ ആണെന്ന് കമന്റ്; മറുപടി നല്‍കി അനുശ്രീ

ലോക്ക്ഡൗണ്‍ കാലത്ത് നടി അനുശ്രീ കുടുംബത്തോടൊപ്പം കൊല്ലം പത്തനാപുരത്തെ കമുകുംഞ്ചേരിയിലെ വീട്ടിലാണ് സമയം ചെലവഴിക്കുന്നത്. ലോക്ഡൗണ്‍ സമയത്തെ തന്റെ വീട്ടുവിശേഷങ്ങളും മറ്റും അനുശ്രീ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. കഴഞ്ഞ ദിവസം ലോക്ഡൗണ്‍ സമയത്ത് വീട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ അനുശ്രീ പങ്കുവെച്ചിരുന്നു. ആ പോസ്റ്റിന് വന്നൊരു കമന്റും അതിന് അനുശ്രീ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

മോഡേണ്‍ വേഷത്തിലായിരുന്നു അനുശ്രീ ചിത്രത്തിലുള്ളത്. എന്നാല്‍ നാടനായി കണ്ടിട്ടുള്ള അനുശ്രീയെ മോഡേണ്‍ ലുക്കില്‍ ആരാധകര്‍ക്ക് ദഹിച്ചിട്ടില്ല. വസ്ത്രം ബോര്‍ ആണെന്ന് ഒരു ആരാധിക നല്‍കിയ കമന്റിന് അനുശ്രീ നേരിട്ട് മറുപടിയും കൊടുത്തു. “എപ്പോഴും ട്രഡീഷണല്‍ ഡ്രെസ് മാത്രം ഇട്ടാല്‍ പോരല്ലോ. ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ കാരണം അങ്ങനെ തോന്നുന്നതാ.” എന്നായിരുന്നു അനുശ്രീയുടെ മറുപടി.

https://www.instagram.com/p/B_JoGCdpCeM/?utm_source=ig_web_copy_link

Read more

“ഈ ലോക്ഡൗണ്‍ സമയത്ത് വീട്ടുവളപ്പില്‍ ഒരു കമുകുഞ്ചേരി മോഡല്‍ ഫോട്ടോഷൂട്ട്. ഫോട്ടോ എടുത്തത് മഹേഷ് ഭായി, ലെമണ്‍ ജ്യൂസിന് കടപ്പാട് അമ്മ, മേല്‍നോട്ടം അച്ഛന്‍, ബാക്ക്ഗ്രൗണ്ടിലുള്ള വാഹനം സെറ്റ് ചെയ്തത് ചേട്ടന്‍, അസിസ്റ്റന്റ്സ് ചേട്ടത്തിയമ്മ, പിന്നണിയിലെ ചീത്തവിളികള്‍ അമ്മൂമ്മ, സുരക്ഷാ മേല്‍നോട്ടം പട്ടിക്കുട്ടി ജൂലി.” എന്ന രസകരമായ അടിക്കുറിപ്പോടെയായിരുന്നു അനുശ്രീ ചിത്രങ്ങള്‍ പങ്കുവച്ചത്.