'മകളുടെ പല്ലില്‍ കമ്പിയിട്ടൂടെ..' എന്ന് കമന്റ്; മറുപടിയുമായി ആര്യ

മകള്‍ക്കെതിരെ എത്തിയ പരിഹാസ കമന്റിന് മറുപടിയുമായി ആര്യ. കഴിഞ്ഞ ദിവസമാണ് മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ആര്യ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ‘മമ്മ ബെയര്‍ ആന്റ് ബേബി ബൂ’ എന്ന ക്യാപ്ഷനോടെയാണ് ആര്യ തന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ഈ ചിത്രങ്ങള്‍ക്ക് നേരെയാണ് മോശം കമന്റ് എത്തിയത്. ‘മകളുടെ പല്ലില്‍ കമ്പിയിട്ടൂടെ’ എന്ന കമന്റിനോട് ആര്യ പ്രതിരിക്കുകയും ചെയ്തു. ‘എന്റെ മകള്‍ ഏത് ലുക്കിലും എനിക്ക് പെര്‍ഫെക്ട് ആണ്’ എന്നായിരുന്നു താരത്തിന്റെ മറുപടി. നിരവധിപേരാണ് ആര്യയുടെ മറുപടിയെ പ്രശംസരിച്ച് രംഗത്തെത്തിയിരിക്കുന്നത്.

View this post on Instagram

A post shared by Arya Babu (@arya.badai)

ടെലിവിഷന്‍ രംഗത്തും സിനിമയിലും ഒരു പോലെ സജീവമാണ് ആര്യ. ‘ബഡായ് ബംഗ്ലാവ്’ എന്ന ഷോയിലൂടെയാണ് ആര്യ ഏറെ ശ്രദ്ധ നേടുന്നത്. ‘കുഞ്ഞിരാമായണം’, ‘ഹണി ബീ 2’, ‘ഉള്‍ട്ട’, ‘ഉറിയടി’, ‘ഗാനഗന്ധര്‍വ്വന്‍’ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

View this post on Instagram

A post shared by Arya Babu (@arya.badai)

Read more

ഉണ്ണി മുകുന്ദന്‍ നായകനായ ‘മേപ്പടിയാന്‍’ ആണ് ആര്യയുടെ ഒടുവിലായി പുറത്തിറങ്ങിയ സിനിമ. ‘കാണാ കണ്‍മണി’, ‘സ്ത്രീധനം’ തുടങ്ങിയ സീരിയലുകളുടെയും ഭാഗമായിരുന്ന ആര്യ ‘സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും’ പോലുള്ള ഷോകളുടെ അവതാരകയുമായിരുന്നു.