'നഗ്നത' ആരോപിച്ച് ഇന്‍സ്റ്റഗ്രാം ഫോട്ടോ ഡിലീറ്റ് ചെയ്തു; 'എന്റെ നഗ്നത മറച്ചു' എന്ന ക്യാപ്ഷനോടെ പുതിയ ചിത്രവുമായി സനുഷ

നടി സനുഷയുടെ പുതിയ പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലാകുന്നത്. ബാലതാരമായി അഭിനയിച്ചപ്പോഴുള്ള ഒരു ചിത്രം സനുഷ പങ്കുവെച്ചിരുന്നു. മമ്മൂട്ടിയുടെ തോളിലിരിക്കുന്ന ചിത്രമാണ് സനുഷ പങ്കുവെച്ചത്. എന്നാല്‍ നഗ്നത  ആരോപിച്ച് ഈ ചിത്രം ഇന്‍സ്റ്റഗ്രാം നീക്കം ചെയ്തിരുന്നു.

ഇപ്പോള്‍ നഗ്നത മറച്ച ചിത്രവുമായി എത്തിയിരിക്കുകയാണ് താരം. “”എന്റെ ന്യൂഡിറ്റി ഞാന്‍ മറച്ചിരിക്കുന്നു ഇന്‍സ്റ്റഗ്രാമേ.. ഇനി ഉണ്ടോ ഡിലീറ്റ്.. ഇതൊരു കോംപറ്റീഷന്‍ ആക്കാന്‍ ആണ് എങ്കി അങ്ങനെ..”” എന്നാണ് സനുഷ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

2 പൂക്കൂടി തരാട്ടാ സേട്ടാ, ഇന്‍സ്റ്റഗ്രാം ഡിലീറ്റഡ് ഐ റീ അപ്‌ലോഡഡ്, ഒരു സ്‌ട്രൈക് ഇങ്ങോട്ട്, ഒരൊറ്റയെണ്ണം അങ്ങോട്ട്, തളരില്ല രാമന്‍ കുട്ടി, എന്നോടാ കളി തുടങ്ങി നിരവധി ഹാഷ്ടാഗുകള്‍ പങ്കുവെച്ചാണ് സനുഷയുടെ പോസ്റ്റ്.

ദാദാസാഹിബ് ചിത്രത്തിലെ ഒരു ചിത്രമാണ് സനുഷ പങ്കുവെച്ചിരിക്കുന്നത്. മമ്മൂക്കാന്റെ പുറത്ത് ഇങ്ങനെ കയറി ഇരിക്കാനും ഭാഗ്യം വേണമെന്നും ഇത്തവണ എന്തായാലും ഇന്‍സ്റ്റാഗ്രാം പെട്ടുവെന്നുമാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.

View this post on Instagram

A post shared by Sanusha Santhosh💫 (@sanusha_sanuuu)

Read more