അമ്മയുടെ ഏറ്റവും വലിയ പോസിറ്റിവിറ്റിയും നെ​ഗറ്റിവിറ്റിയും ഒന്നു തന്നെ; അഹാന കൃഷ്ണ

അമ്മയുടെ ഏറ്റവും വലിയ പോസിറ്റിവിറ്റിയും നെ​ഗറ്റിവിറ്റിയും ഒന്നു തന്നെയെന്ന് അഹാന കൃഷ്ണ. ​ഗൃഹലക്ഷ്മിക്കു നൽകിയ അഭിമുഖത്തിലാണ് നടി അമ്മയെക്കുറിച്ച് പറഞ്ഞത്. കഴിഞ്ഞ 26 വർഷമായി താനടക്കം നാല് മക്കളുടെ കാര്യത്തിനാണ് അമ്മ ഏറ്റവും കൂടുതൽ സമയം കണ്ടെത്തുന്നത്. അത് ഒരു വലിയ പോസറ്റിവ് കാര്യമാണന്നും എന്നാൽ സ്വയം മറന്ന് മറ്റുള്ളവർക്കായി സമയം മാറ്റിവെക്കുന്നത് ഒരു നെ​ഗറ്റിവ് കാര്യമാണന്നും അഹാന പറഞ്ഞു.

ഒരോരുത്തരും എപ്പോഴും പ്രഥമ പരി​​ഗണന നൽകേണ്ടത് അവരവരുവടെ സന്തോഷത്തിന് വേണ്ടിയായിരിക്കണമെന്നും നടി കൂട്ടിച്ചേർത്തു. എന്നാൽ താൻ അങ്ങനെ നിന്നതു കൊണ്ടാണ് മക്കളെല്ലാരും സന്തോഷത്തോടെ ജീവിക്കുന്നതെന്നാണ് സിന്ധു കൃഷണ മറുപടി നൽകിയത്.

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുളള താരകുടുംബമാണ് നടൻ കൃഷണകുമാറിന്റെത്. വളരെ കുറച്ച് ചിത്രത്തിൽ മാത്രമേ അഹാന അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ നടിക്കു കഴിഞ്ഞിട്ടുണ്ട്. അഹാനയ്ക്ക് പിന്നാലെ ഇളയ രണ്ട് സഹോ​ദരിമാരും സിനിമയിൽ അഭിനയിച്ചു.

Read more

സിന്ധു കൃഷ്ണയും സോഷ്യൽ മീഡിയായിലെ സജീവ സാന്നിധ്യമാണ്. സീരിയലുകളിലും പരസ്യ ചിത്രങ്ങളിലും സിന്ധു അഭിനയിച്ചിട്ടുണ്ട്. മക്കൾക്കെപ്പം കുടുതൽ സമയം കണ്ടത്തുന്ന അമ്മ ഇടയ്ക്കിടക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്.