മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പിന് രണ്ടാം ഭാഗം വരുന്നു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ് മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഫാസിലാണ് സംവിധാനം ചെയ്തത്. ചിത്ര തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, എന്നിങ്ങനെ പലഭാഷകളിലും റീമേയ്ക്ക് ചെയ്തിരുന്നു. ഇപ്പോഴിതാ ഹിന്ദിയില്‍ നിര്‍മ്മിച്ച മണിച്ചിത്രത്താഴിന് രണ്ടാം ഭാഗം വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രം “ഭൂല്‍ ഭുലയ്യ” എന്ന പേരില്‍ പ്രിയദര്‍ശനായിരുന്നു ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത്. അക്ഷയ് കുമാറും വിദ്യാ ബാലനുംപ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഹിറ്റായിരുന്നു. എന്നാല്‍ ചിത്രത്തിന് രണ്ടാം ഭാഗം പ്രിയദര്‍ശനല്ല സംവിധാനം ചെയ്യുക. ഫര്‍ഹാദ് സാമ്ജിയവും ചിത്രത്തിന്റെ തിരക്കഥയെഴുതുന്നതും സംവിധാനം ചെയ്യുന്നതും.

Read more

ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായാല്‍ അഭിനേതാക്കളെ തീരുമാനിക്കും. നിലവില്‍ ബോളിവുഡിലെ ഹിറ്റ് സിനിമയായ ഹൗസ്ഫുള്‍ 4 ന്റെ ചിത്രീകരണ തിരക്കുകളിലാണ് അക്ഷയ് കുമാറും ഫര്‍ഹാദും. ഇതിന് ശേഷമായിരിക്കും “ഭൂല്‍ ഭുലയ്യ”യുടെ രണ്ടാം ഭാഗത്തെ  കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുക.