'ശേഷിക്കുന്ന ജീവിതത്തിലേക്ക് എന്റെ അപ്‌സരസിന്റെ കൈപിടിച്ച് മുന്നോട്ട്'; അമല പോള്‍ വീണ്ടും വിവാഹിതയായി; ചിത്രങ്ങള്‍ പുറത്തുവിട്ട് ജഗദ് ദേശായി

നടി അമല പോള്‍ വീണ്ടും വിവാഹിതയായി. ഗോവ സ്വദേശിയായ സുഹൃത്ത് ജഗദ് ദേശായി ആണ് വരന്‍. കൊച്ചിയില്‍ നടന്ന ചടങ്ങിന്റെ ചിത്രങ്ങള്‍ ജഗദ് ദേശായിയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ”ശേഷിക്കുന്ന ജീവിതത്തിലേക്ക് എന്റെ അപ്‌സരസിന്റെ കൈപിടിച്ച് മുന്നോട്ട്” എന്ന അടിക്കുറിപ്പോടെയാണ് അദേഹം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടിരിക്കുന്നത്. ജഗദ് പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജരാണ്.

നേരത്തെ അമല പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ജഗദ് ആയിരുന്നു വിവാഹത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ”മൈ ജിപ്‌സി ക്വീന്‍ യെസ് പറഞ്ഞു” എന്നായിരുന്നു ജഗദ് അന്നു പങ്കുവെച്ച വീഡിയോ.

അമലാ പോളിന് പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് തങ്ങള്‍ വിവാഹിതരാവാന്‍ പോകുന്ന കാര്യം അറിയിച്ചത്. ഇരുവരും ഹോട്ടലില്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന നര്‍ത്തകരില്‍ ഒരാള്‍ ജഗദിനെ നൃത്തം ചെയ്യാന്‍ ക്ഷണിക്കുകയായിരുന്നു. അവര്‍ക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ പെട്ടെന്ന് മോതിരം എടുത്ത് അദ്ദേഹം അമലയോട് വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. അമല സന്തോഷത്തോടെ മോതിരം സ്വീകരിക്കുന്നതും ജഗദിന് സ്‌നേഹ ചുംബനം നല്‍കുന്നതും ദൃശ്യത്തിലുണ്ടായിരുന്നു. വെഡ്ഡിങ് ബെല്‍സ് എന്ന ഹാഷ്ടാഗും വിഡിയോയ്‌ക്കൊപ്പം ചേര്‍ത്തിരുന്നു.

2014ല്‍ തമിഴ് സംവിധായകന്‍ എഎല്‍ വിജയ്യെ അമല വിവാഹം കഴിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ വിവാഹമോചനം നേടി. ‘തലൈവ’ എന്ന വിജയ് സംവിധാനം ചെയ്ത ദളപതി ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് വളരെ മാധ്യമശ്രദ്ധ നേടിയതായിരുന്നു ഇവരുടെ വിവാഹം.

Read more

എന്നാല്‍ പിന്നാലെ വിവാഹമോചന വാര്‍ത്തയും എത്തി. അതേസമയം, മലയാളത്തില്‍ ‘ആടുജീവിതം’ ആണ് അമലയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. മലയാളത്തില്‍ മറ്റ് രണ്ട് പ്രോജക്ടുകള്‍ കൂടി താരത്തിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നുണ്ട്.
മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍, അജയ് ദേവ്ഗണ്ണിന്റെ ഭോല എന്നീ സിനിമകളിലാണ് അമല അവസാനമായി അഭിനയിച്ചത്.